ഷാർജ : അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് വേൾഡ് റെക്കോർഡ് . 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ അവയവദാന പ്രതിജ്ഞ എടുത്ത സ്ഥാപനം എന്നതിനുള്ള വേൾഡ് റെക്കോർഡ് ആണ് ഏരീസ് ഗ്രൂപ്പ് നേടിയത്.
ഡിസംബർ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് 1625 വ്യക്തികൾ വോളണ്ടിയർമാരായി അണിചേർന്നു പ്രതിജ്ഞ എടുത്തിരുന്നു. അവയവദാന പ്രതിജ്ഞ ക്യാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ചടങ്ങിൽ ഗ്രീൻ ലൈഫ് ഫൗണ്ടർ ഫാദർ ഡേവിസ് ചിറാമിൽ മുഖ്യ അതിഥിയായി.ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷത്തിന് ഇതോടുകൂടി നിറപ്പകിട്ട് ഇരട്ടിയായി.
ഷാർജ – ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി. കെ. പ്രതീപ് , ജോ. ജനറൽ സെക്രട്ടറി ജിബി ബേബി , ട്രഷറർ ഷാജി ജോൺ, മുൻ സെക്രട്ടറി വൈ എ റഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യുഎഇ യിൽ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയിൽ പങ്കുകൊണ്ട് സമ്മതപത്രം നൽകി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതൽ മികച്ച ആരോഗ്യ സംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ്.
പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനിൽ ഭാഗമായിട്ടുണ്ട്. ഭാവിയിൽ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളിൽ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസർവ് ചെയ്യപ്പെടും. അത്തരം EQ സംബന്ധമായ പരിശ്രമങ്ങളെ ജീവനക്കാരുടെ എഫിഷ്യൻസി വർദ്ധിക്കുന്നതിന് വേണ്ടിയുള്ള ടൂൾ ആയ എഫിസത്തിലൂടെ പരിഗണിക്കപ്പെടുകയും ചെയ്യും.