എഴുപതുകൾക്ക് പുനർജ്ജനി: ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ മികച്ച പ്രതികരണം

കൊച്ചി .ആലപ്പി അഷ്റഫ് ഒരുക്കിയ ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിലെത്തി. എഴുപതുകളിലെ കേരളം വീണ്ടും വെള്ളിത്തിരയിലെത്തിയതോടെ ചിത്രം മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.

ഏറെ നാളുകൾക്ക് ശേഷമാണ് പഴയ കേരളം സിനിമയിൽ ചിത്രീകരിക്കുന്നത്. മനോഹരമായ ഗാനങ്ങളും ചിത്രത്തിൻ്റെ പുതുമയാണ്. പഴയ കാലത്തെ പ്രണയം ചിത്രം ഗംഭീരമായി ഒപ്പിയെടുത്തിട്ടുണ്ട്.

 

 

പ്രമേയത്തിലെ പുതുമയും, അവതരണത്തിലെ വ്യത്യസ്ഥതയുമാണ് ചിത്രത്തെ വിജയവഴിയിലെത്തിച്ചത്. നീണ്ട ഇടവേള കഴിഞ്ഞ് ആലപ്പി അഷ്റഫ് ഒരുക്കിയ ചിത്രമാണ് അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം. 

പുതുമുഖങ്ങള്‍ക്ക് സിനിമയില്‍ അവസരം നല്കിയ ചിത്രം കൂടിയാണ് ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’. 1970 കളില്‍ കേരളത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ നേര്‍സാക്ഷ്യമാണ് അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഭരണകൂട ഭീകരത താണ്ഡവമാടിയ ആ കാലത്തിന്‍റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകള്‍ ചിത്രം സജീവമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.

പക്ഷേ ആ കാലം മാത്രമല്ല ചിത്രത്തിന്‍റെ പ്രമേയം. വളരെ തീവ്രമായ ഒരു അനുരാഗമാണ് ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. പോയകാലത്തിന്‍റെ സമൃദ്ധിയും സൗന്ദര്യവും ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നുന്ന എഴുപതുകളിലെ കേരളമാണ് ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്.

പോയകാലത്തിലേക്കുള്ളൊരു യാത്ര കൂടി സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു. ദീര്‍ഘകാലത്തെ പഠനത്തിനും ഏറെ പരിശ്രമത്തിനും ശേഷമാണ് ഇങ്ങനെയൊരു സിനിമ ആലപ്പി അഷ്റഫ് ഒരുക്കുന്നത്. പഴയ കേരളത്തിന്‍റെ ഭൂപ്രകൃതിയും അക്കാലത്തെ നമ്മുടെ നാട്ടുകാരുടെ വേഷഭൂഷാദികളുമൊക്കെ ചിത്രം തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി,ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ. പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

പി.ആർ.സുമേരൻ.


.