ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. അടുത്തിടെയാണ് താരം മുന്‍ ഭര്‍ത്താവ് ആദില്‍ ഖാനുമായി വേര്‍പിരിഞ്ഞത്. പരസ്പരം ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിവാദത്തേക്കുറിച്ചുള്ള രാഖിയുടെ പരാമര്‍ശമാണ്. തനിക്ക് യോജിച്ച ആളെ കിട്ടുന്നതുവരെ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്നാണ് രാഖി പറഞ്ഞത്.
തനിക്ക് പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു രാഖിയുടെ പരാമര്‍ശം.
രാഖില്‍ തട്ടിയെടുത്ത പണവും ഡിവോഴ്സും കോടതി എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയില്‍ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്.- അഭിമുഖത്തില്‍ രാഖി പറഞ്ഞു.
അതുവരെ ഞാന്‍ പ്രണയിച്ചുകൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്.
മരിച്ചതിനുശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലേക്ക് പോവുകയാണെങ്കില്‍ അവിടെ ഒരുപാട് പേര് ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്നമേയല്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്. – രാഖി കൂട്ടിച്ചേര്‍ത്തു