നമ്മളുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു അവയവമാണ് കണ്ണുകള്‍. വളരെ ശ്രദ്ധിച്ച് പരിപാലിച്ച് നോക്കേണ്ട കണ്ണുകള്‍ പലരും ഇടയ്ക്കിടയ്ക്ക് തിരുമ്മിയും തൊട്ടും ചുവപ്പിച്ച് വെച്ചിരിക്കുന്നത് കാണാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ തിരുമ്മിയാല്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
എപ്പോഴെല്ലാമാണ് കണ്ണുകള്‍ തിരുമ്മുന്നത്?
കണ്ണിന് എന്തെങ്കിലും വിധത്തിലുള്ള ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍, അല്ലെങ്കില്‍ കണ്ണില്‍ എന്തെങ്കലും പോയാല്‍ ഉടനെ കണ്ണ് തിരുമ്മുന്നവര്‍ കുറവല്ല. അതുപോലെ തന്നെ ചിലര്‍ രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കണ്ണ് തിരുമ്മി എഴുന്നേല്ക്കും. ചിലര്‍ വെറുതേ കണ്ണ് തിരുമ്മുന്നതും കാണാം. പ്രത്യേകിച്ച് കുട്ടികള്‍ ഉറക്കം വരുമ്പോള്‍, അല്ലെങ്കില്‍ വെറുതേ എന്തെങ്കിലും പോയെന്ന് തോന്നുമ്പോഴെല്ലാം കണ്ണ് തിരുമ്മുന്നു. കണ്ണ് നല്ലപോലെ വരണ്ട് പോകുമ്പോഴും കണ്ണ് തിരുമ്മുന്നുണ്ട്. ഇത്തരത്തില്‍ മുതിര്‍ന്നവരായാലും കുട്ടികളായാലും കണ്ണ് തിരുമ്മുന്നത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആരോഗ്യ പ്രശ്നങ്ങള്‍
നമ്മളുടെ കൈകളില്‍ നിന്നും നിരവധി അണുക്കളാണ് നമ്മളുടെ ശരീരത്തില്‍ എത്തുന്നത്. അതിനാല്‍ തന്നെ നമ്മള് കണ്ണുകള്‍ തിരുമ്മുമ്പോള്‍ അത് നമ്മളുടെ കണ്ണുകള്‍ക്ക് അണുബാധ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മള് കണ്ണുകള്‍ അമിതമായി തിരുമ്മുന്നത് വഴി കണ്ണുകളിലെ ചെറിയ രക്തധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇത് കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ വരുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ, കണ്ണുകള്‍ക്ക് ചുറ്റിലും ചുളിവുകള്‍ വീഴാനും ഇത് കാരണമാകുന്നുണ്ട്.
അതുപോലെ ചിലര്‍ കണ്ണുകളില്‍ കരട് വീണ് കഴിയുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും പോയി കഴിയുമ്പോള്‍ പെട്ടെന്ന് തന്നെ ഖണ്ണുകള് തിരുമ്മുന്നത് കാണാം. ഇത്തരത്തില്‍ കണ്ണ് തിരുമ്മുന്നത് കണ്ണുകളില്‍ പോറല്‍ വീഴ്ത്താന്‍ കാരണമാകുന്നു. ഇത് കണ്ണുകളില്‍ അണുബാധയ്ക്കും കാരണമാകുന്നുണ്ട്. കൂടാതെ, നമ്മള് കണ്ണുകള്‍ തിരുമ്മുമ്പോള്‍ കണ്ണുകളിലേയ്ക്ക് അമിതമായി പ്രഷര്‍ എത്താന്‍ കാരണമാകുന്നു. ഇത് കണ്ണുകളിലെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കാനും ഗ്ലൂക്കോമ പോലയുള്ള അസുഖങ്ങള്‍ വരാനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ ശക്തമായി കണ്ണുകള്‍ തിരുമ്മിയതിന് ശേഷം കണ്ണുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. അതുപോലെ തുടര്‍ച്ചയായി കണ്ണുകള്‍ ചുവന്ന് ഇരിക്കുന്നുണ്ടെങ്കില്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍, അതുപോലെ തന്നെ, കണണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വന്നാല്‍, കാഴ്ച്ചയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍, അതുപോലെ തന്നെ, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള അമിതമായിട്ടുള്ള ബുദ്ധിമുട്ട്, കണ്ണിന് ചുറ്റിലും വീക്കം, കണ്ണ് ചെറുതായി ഇരിക്കുക, നല്ലപോലെ തലവേദന, ക്ഷീണം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അമിതമായി ചൂട് ഏല്‍ക്കുന്നത് നല്ലതല്ല. അതിനാല്‍, അവിപിടിക്കുമ്പോള്, തീ ഉള്ള സ്ഥലത്ത് നില്ക്കുമ്പോഴെല്ലാം കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ കണ്ണ് വല്ലാതെ വരണ്ട് പോകാതെ ശ്രദ്ധിക്കണം. വരണ്ട് പോകുന്നത് സത്യത്തില്‍ കണ്ണുകളില്‍ ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാണ്. അതുപോലെ തന്നെ, കണ്ണുകളില്‍ കരട്, പ്രാണികള്‍ എന്നിവ പോയാല്‍ വെള്ളം ഒഴിച്ച് കളയാന്‍ നോക്കാം. അല്ലെങ്കില്‍ ഡോക്ടറെ കാണിക്കുക. അതുപോലെ തന്നെ, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കുന്ന നല്ല ആഹാരവും അതുപോലെ തന്നെ നല്ലപോലെ വെള്ളവും കുടിക്കുന്നത് നല്ലതാണ്.