കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-മത് വാർഷികാഘോഷവും പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാര സമർപ്പണവും കേരള ഹിന്ദി പ്രചാര സഭയിലെ എം.കെ.വേലായുധൻ നായർ ഹാളിൽ വെച്ച് ഡിസംബർ 28ന് നടന്നു.
പ്രസ്തുത ചടങ്ങ് കേന്ദ്ര വിദേശകാര്യ പാർലമെന്ററി വകുപ്പ് സഹമന്ത്രി ശ്രീ.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ജനറൽ സെക്രട്ടറി ഡോ.എസ്.സുനന്ദ സ്വാഗതം ആശംസിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തുകയും അക്കാദമി സെക്രട്ടറി ഡോ.വിഷ്ണു.ആർ.എ സ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
കേരള ഹിന്ദി സാഹിത്യ അക്കാദമി ചെയർമാൻ പ്രൊഫ.(ഡോ) എസ്.തങ്കമണിഅമ്മ അധ്യക്ഷയായ ചടങ്ങിൽ മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള 50,000 രൂപയും സ്തുതി ഫലകവും അടങ്ങുന്ന പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം പയ്യന്നൂർ പെരിങ്ങോം ഗവണ്മെന്റ് കോളേജ് ഗസ്റ്റ് ലക്ചറർ ശ്രീമതി ദിൽന.കെ യ്ക്ക് ഡോ.വി.പി.ജോയ് ഐ.എ.എസ്. സമ്മാനിച്ചു.
ചടങ്ങിൽ കേരള ഹിന്ദി സാഹിത്യ അക്കാദമി ബ്രോഷർ പ്രകാശനം ബഹു.കേന്ദ്രമന്ത്രി നിർവഹിച്ചു. കേരളത്തിൽ ഹിന്ദി സാഹിത്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. വർഷംതോറും നൽകിവരുന്ന കേരളത്തിലെ ഉന്നതമായ ഹിന്ദി ഗവേഷണ പുരസ്കാരമാണിത്. 2018 മുതൽ ഈ പുരസ്കാരം നൽകി വരുന്നു.
ചടങ്ങിൽ അക്കാദമി മുഖ്യ രക്ഷാധികാരിയും കേരള മെഡിക്കൽ യൂണിവേഴ്സിറ്റി എത്തിക്സ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ വിശിഷ്ട പ്രഭാഷണം നടത്തി.
ഡോ.എൻ.രാധാകൃഷ്ണൻ, ഡോ.വി.വി.വിശ്വം, അഡ്വ.ബി.മധു, ശ്രീമതി.നീരജ രാജേന്ദ്രൻ, ഡോ.പി.ജെ.ശിവകുമാർ, പ്രൊഫ.ഡോ.കെ.പി.ഉഷാകുമാരി, പ്രൊഫ.ഡോ.ശ്രീലത.കെ, ഡോ.എസ്.ലീലാകുമാരി അമ്മ, ശ്രീമതി രാജപുഷ്പം പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്കാദമി വൈസ് ചെയർമാൻ ഡോ.പി.ലത കൃതജ്ഞത രേഖപ്പെടുത്തി.