ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആരാധകരെ നേടിയെടുത്ത മീര അഭിയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു മീരയുടെ പ്രകടനങ്ങള്‍. അതിന്റെ തെളിവാണ് നടിയ്ക്ക് കിട്ടിയ ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ.
നീണ്ട ഇടവേള അവസാനിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. നരേൻ നായകനായി എത്തുന്ന ക്വീൻ എലിസബത്താണ് മീരയുടേതായി ഏറ്റവും പുതുതായി ഇറങ്ങാൻ പോകുന്ന മലയാളചിത്രം.
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കോംബോ ആയി നരേനും മീരയും എത്തുന്നു, പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ മീര .
“നല്ലതായിരിക്കും വന്നാൽ. ഇതേ ചോദ്യം പൃഥ്വിയോട് നിങ്ങൾ ചോദിക്കൂ”, എന്നാണ് മീര നൽകിയ മറുപടി.
2022 ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങി വരവ്. മകള്‍ എന്ന സിനിമയിലൂടെയുള്ള തിരിച്ചുവരവും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഒരുമിച്ചായിരുന്നു. എന്നാല്‍ മടങ്ങി വരവില്‍ മീര വളരെ സയലന്റ് ആയി.
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചോ സിനിമകളെ കുറിച്ചോ ഒന്നും തന്നെ സംസാരിക്കാന്‍ തയ്യാറായില്ല. ക്വീൻ എലിസബത്തിനുശേഷം അന്യഭാഷാചിത്രങ്ങളിലും മീര സജീവമാണ് ഇപ്പോൾ.
ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയിനറായിട്ടാണ് എത്തുന്നത്.അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മീര -നരേൻ കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങൾക്ക് ശേഷം നരേൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീൻ എലിസബത്തി’ലെ അലക്സ്. ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.