ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ ഏറ്റവും ചെറിയ അഭയാർത്ഥി ക്യാമ്പ് തകർന്നു. ദിവസങ്ങൾ പിന്നിട്ടു. വെടിയൊച്ചകളും, ചോര ഉണങ്ങാത്ത മണ്ണും ബാക്കിയാകുന്നു. പക്ഷേ അവിടെയുള്ള ഫലസ്തീനികൾ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കുഴിച്ചെടുക്കുന്നു.
സെൻട്രൽ ഗാസയിലെ മഗാസിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളും മുതിർന്നവരുമായി 90 പേർ കൊല്ലപ്പെട്ടു. ഒക്റ്റോബർ 7 നു യുദ്ധം ആരംഭിച്ചതിനു ശേഷം ഗസ്സയിൽ നടന്ന മാരകമായ ആക്രമണങ്ങളിലൊന്ന് മഗാസിയിലേതായിരുന്നു. ‘ആക്രമണം പെട്ടന്നായിരുന്നു, മുന്കരുതലുകളൊന്നു എടുത്തിരുന്നില്ല. ഇത് പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു നടന്നത്” പ്രേദേശ വാസിയായ അഷ്റഫ് അൽ ഹാജ് മുഹമ്മദ് അനുഭവം പങ്കു വയ്ക്കുന്നു “അന്ന് രാത്രി ഏകദേശം 11:30 ന്, ക്യാമ്പിനെയാകെ വിറപ്പിച്ച വലിയ സ്ഫോടനത്തിനു ഞങ്ങൾ സാക്ഷ്യം വഹിച്ചു,” അൽ-ഹാജ് അഹമ്മദ് പറഞ്ഞു.
തിങ്ങിപ്പാർക്കുന്ന ക്യാമ്പിലെ മൂന്ന് വീടുകളെങ്കിലും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു വീണിട്ടുണ്ട് . മരിച്ചവരിൽ ഏഴ് കുടുംബങ്ങളുണ്ടെന്ന് ഗാസയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക എണ്ണം 90 ആണെങ്കിലും, ഡീർ എൽ-ബാലയ്ക്ക് സമീപമുള്ള ക്യാമ്പിലെ താമസക്കാർ പറയുന്നത്,ഇതിൽ കൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ്. ഓരോ വീട്ടിലും കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടാകും, അവർ ഗസ്സയുടെ മറ്റു പ്രേദേശങ്ങളിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നവരാണ് മഗാസി നിവാസി പറയുന്നു
ഫലസ്തീനികൾക്കായുള്ള യുഎൻ അഭയാർത്ഥി ഏജൻസി (UNRWA) പ്രകാരം ക്യാമ്പിൽ സാധാരണയായി 30,000 ആളുകൾ താമസിക്കുന്നു. എന്നാൽ എൻക്ലേവിന്റെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ നിന്ന് പലസ്തീനികൾ പലായനം ചെയ്തതോടെ, അവിടെയുള്ള ആളുകളുടെ എണ്ണം 100,000 ആയി ഉയർന്നിട്ടുണ്ട്.
മഗാസിക്കാരുടെ ദുരന്ത രാത്രി
ഇസ്രേയേൽ മനുഷ്യരഹിതമായ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു . തെക്ക് ഭാഗത്തായാണ് മഗാസി സ്ഥിതി ചെയ്യുന്നത്. നിലവിലത്തെ അവസ്ഥയിൽ മഗാസി സുരക്ഷിതമാമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. വീടും, ദേശവും നഷ്ട്ടപ്പെട്ട ജനങ്ങൾ കുടിയേറുന്നതും മഗാസിയിലാണ്. എന്നിട്ടു പോലും അവിടം കഴിഞ്ഞ ദിവസങ്ങളിൽ ഭീകരമായ അക്രമണത്തിനു സാക്ഷിയായി. കഴിഞ്ഞ മാസം 50 ഫലസ്തീനികൾ കൊല്ലപ്പെട്ടപ്പോഴും ആക്രമണം ഉണ്ടായി. ക്യാമ്പിന് സമീപവും കഴിഞ്ഞയാഴ്ച തീവ്രമായ ഇസ്രായേൽ ഷെല്ലാക്രമണത്തിന് വിധേയമായിരുന്നു.
തന്റെ വീട് വിട്ടു പോയതുമുതൽ മഗാസിയിൽ അഭയം പ്രാപിച്ചവരിൽ അബു റാമി അബു അൽ-ഐസ് എന്നയാളും ഉൾപ്പെടുന്നു. താനും കുടുംബാംഗങ്ങളും ആക്രമിക്കപ്പെടുന്നത് ആദ്യമായല്ല എന്നാണ് അദ്ദേഹത്തിന് യുദ്ധത്തിനെ കുറിച്ച് പറയാനുള്ളത്
ആക്രമണത്തിനിരയായ അൽ-സഹ്റയിൽ ഞങ്ങൾക്ക് ഒരു വീട് ഉണ്ടായിരുന്നു. ഇവിടെ വന്നതിന് ശേഷം ഞങ്ങൾ താമസിച്ചിരുന്ന വീടിന് നേരെ വീണ്ടും ബോംബാക്രമണം ഉണ്ടായി- പ്രേദേശ നിവാസികൾ അനുഭവം പങ്കു വയ്ക്കുന്നു
“ഞങ്ങൾക്ക് ഭക്ഷണം ആവശ്യമില്ല, ഞങ്ങൾക്ക് വെള്ളം ആവശ്യമില്ല, ഞങ്ങൾക്ക് ശവപ്പെട്ടി ആവശ്യമില്ല, ഞങ്ങൾക്ക് വേണ്ടത് ഈ യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് “ അൽ-ഐസ് യുദ്ധത്തിനെതിരെ സംസാരിക്കുന്നു
സ്കൂളുകൾ, ആശുപത്രികൾ, ആംബുലൻസ് വാഹനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. ഒക്ടോബർ 7 മുതൽ 21,000-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു, 2.3 ദശലക്ഷം ആളുകളിൽ 80 ശതമാനത്തിലധികം – പലായനം ചെയ്യപ്പെട്ടു.
എല്ലാവര്ക്കും പറയാനുള്ളത് ഒരേ അനുഭവമാണ്. അവരുടെ സമാധാനാം നശിച്ചു പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു, അവരുടെ പ്രിയപ്പെട്ടവർ മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നാണ് ഗസ്സക്കാർ ഭയമില്ലാതെ ജീവിക്കാൻ ആരംഭിക്കുക?
ALSO READ കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള നിലവിളികൾ: ഗാസയിൽ രോഗങ്ങൾ പടരുന്നു