ആർക്കും അറിയാത്ത സ്ഥലമൊന്നുമല്ല തെന്മല. പക്ഷെ എത്രപേർ തെന്മല മുഴുവനായും ആസ്വദിച്ചിട്ടുണ്ടാകും? തിരുവനന്തപുരത്ത് നിന്നും 75 കിലോമീറ്ററും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 65 കിലോമീറ്ററുമാണ് തെന്മലയിലേക്കുള്ള ദൂരം. പഴമക്കാർ പറയുന്നത്. തെന്മലയെന്നാല് തേന്‍ നിറഞ്ഞ മലയെന്നാണ്. തെന്മലയുടെ ഇക്കോ സിസ്റ്റം വളരെ കൗതുകമേറിയതാണ്. കൂറ്റൻ മരങ്ങളും, മനസ്സു തണുപ്പിക്കാൻ തെറിയ വെള്ളച്ചാട്ടങ്ങളും, അരുവികളും കൂടി കലർന്നാണ് തെന്മലയുടെ ഭൂപ്രകൃതി കാണാൻ കഴിയുക
ഇവിടെയാണ് ശെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1984-ല്‍ ആണ് ശെന്തുരുണി സ്ഥാപിതമാകുന്നത്. വന്യജീവി സങ്കേതത്തിന് ശെന്തുരുണി എന്ന് പേരു വരാന്‍ കാരണം അഗസ്ത്യമല ബയോസ്ഫീയര് റിസര്‍വ്വില്‍ മാത്രം കാണപ്പെടുന്ന ചെങ്കുറിഞ്ഞി (Gluta travancorica) എന്ന നിത്യഹരിത വൃക്ഷത്തിന്റെ പശ്ചാത്തലത്തിലാണ്. മറ്റെങ്ങും അധികം കാണാൻ കഴിയാത്ത വൃഷമാണിത്. 1996-ല്‍ ഇത് സ്വതന്ത്ര വനം ഡിവിഷനായി മാറി. ശെന്തുരുണിയിലെ കാടുകള്‍ക്കുള്ളില്‍ 3500-നും 4000-നും ഇടയ്ക്ക് ചെങ്കുറിഞ്ഞി വൃക്ഷങ്ങള്‍ ഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്
കളം കുന്നിലെ ഒരു ദിവസം
തെന്മല ഡാംജംഗ്ഷനില് നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ശെന്തുരുണി ജലസംഭരണിയോട് ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഒരു കെട്ടിടം. കുളത്തൂപ്പുഴ നിന്നും വരുമ്പോള്‍ റോഡിന് വലതു വശത്തായി കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കാവലുള്ള ഗേറ്റ് കടന്ന് രണ്ട് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. വന്യജീവി സങ്കേതത്തില്‍ത്തന്നെ വനാന്തര്‍ ഭാഗത്തുള്ളതും എന്നാല്‍ ബോട്ടിലും ‘ഫോര്‍വീല്‍ ഡ്രൈവുള്ള’ വാഹനങ്ങളിലും മാത്രം എത്തിച്ചേരാന്‍ കഴിയുന്നതുമായ മറ്റ് താമസ സൗകര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാറില്‍പ്പോലും ഇവിടെ എത്താൻ സാധിക്കും
സമാധാനമായി ആഘോഷിക്കാൻ ഇവിടം മികച്ച തെരഞ്ഞെടുപ്പാണ് . വിശാലമായി പരന്നുകിടക്കുന്ന ജലസംഭരണിയുടെ ഉപരിതലത്തില്‍ ചെറുചലനങ്ങളും കുഞ്ഞോളങ്ങളും സൃഷ്ടിച്ച് മത്സ്യങ്ങള്‍ ശ്വാസമെടുത്ത് മുങ്ങുന്നതുകാണാം. ജലാശയത്തിന് അതിരിട്ടു നില്ക്കുന്ന പച്ചപ്പുനിറഞ്ഞ പശ്ചിമഘട്ടനിരകളും നയനാഭമായ കാഴ്ചയാണ്. ശ്വാസത്തിനായി തലയുയര്‍ത്തുന്ന മീന്‍ കുഞ്ഞുങ്ങളെ റാഞ്ചാന്‍ ഒച്ച വച്ച് എപ്പോഴും ‘റിവര്‍ ടേണുകള്‍’ എന്ന പക്ഷികള്‍ ചുറ്റിപ്പറന്നുകൊണ്ടേയിരിക്കും.
നേരം പുലരുമ്പോള്‍ ചില ദിവസങ്ങളില്‍ ജലേപരിതലത്തിലാകെ മൂടിക്കിടക്കുന്ന നേര്‍ത്ത മഞ്ഞുപാടകള്ക്കിടയിലൂടെ മേഞ്ഞുനില്‍ക്കുന്ന കാട്ടുപോത്തുകളേയോ മ്ളാവിന് കൂട്ടങ്ങളേയോ കാണാനും സാധിക്കും. മൂന്ന് ഡബിള്‍ റൂമുകളാണ് ഇവിടെയുള്ളത്. മുറിയൊന്നിന് 5000 രൂപ വീതമാണ് ഒരു ദിവസത്തെ നിരക്ക്. വലിയ ഒച്ചപ്പാടുകളോ, വലിയ ആഘോഷങ്ങളോ ഒന്നുമില്ലാതെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കണമെങ്കിൽ ഇവിടേക്ക് പോന്നോളൂ
https://keralaforestecotourism.com ബുക്കിങ്ങിനു വേണ്ടി ഈ സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്
8547602943
8547602937
9048789779 ശെന്തുരുണി വന്യജീവി സങ്കേതത്തിലെ നമ്പർ