കൊച്ചി: പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചതിന്‍റെ പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. തങ്ങളുടെ ബ്രാന്‍ഡ് ഐഡന്‍റിറ്റി പതുക്കലിന്‍റെ ഭാഗമായാണ് ഇത്.
കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസെന്ന ബ്രാൻഡിന്‍റെ സത്തയെ കലാപരമായി ഉൾക്കൊള്ളുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഈ ബ്രാൻഡ് മ്യൂസിക്കിന്‍റെ മിഡില്‍ ഈസ്റ്റ് പതിപ്പും ക്രിസ്മസ് പതിപ്പും എയര്‍ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായ ഗള്‍ഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെ പ്രാമുഖ്യം ഉയര്‍ത്തിക്കാട്ടുന്നതാണ് ബ്രാന്‍ഡ് മ്യൂസിക്കിന്‍റെ മിഡില്‍ ഈസ്റ്റ് വേർഷൻ.
യാത്രാനുഭവങ്ങള്‍ പലപ്പോഴും മറക്കാനാവാത്ത ഓർമ്മകളാണെന്നും ആ ഓർമകള്‍ക്ക് ഇണം നൽകുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ത്ഥ ബുടാലിയ പറഞ്ഞു.
ബ്രാൻഡ് മ്യൂസിക്കിന്‍റെ മിഡിൽ ഈസ്റ്റ് വേർഷൻ മദ്ധേഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യയിലെ പ്രമുഖ സോണിക് ബ്രാൻഡിംഗ് സ്ഥാപനമായ ബ്രാൻഡ് മ്യൂസിക്കുമായി സഹകരിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് വികസിപ്പിച്ചെടുത്തത്. വിമാനത്തിനുള്ളിൽ ഇൻ-ഫ്ലൈറ്റ് മ്യൂസിക്കായും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോള്‍ സെന്‍റർ ഡയലർ ടോണായും എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാൻഡ് ഫിലിമുകളുടെ പശ്ചാത്തല സംഗീതമായുമൊക്കെ പുതിയ ബ്രാൻഡ് മ്യൂസിക്ക് കേള്‍ക്കാനാകും.