കോട്ടയം: കായിക വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് പാലാ നിയോജകമണ്ഡലത്തിൽ പൂർത്തീകരിച്ച സ്പോർട്സ് ഫിറ്റ്നസ് സെന്റർ പ്രവർത്തന സജ്ജമായി. 85.42 ലക്ഷം രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച ഫിറ്റ്നസ് സെന്റർ മീനച്ചിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ പൈക ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്.
പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് സെന്ററിന് ലഭിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേകം സമയവും സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 7994965620
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പാലാ നിയോജകമണ്ഡലത്തിൽ സ്പോർട്സ് ഫിറ്റ്നസ് സെന്ററിന്റെ നിർമാണം ആരംഭിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 15 സ്പോർട്സ് ഫിറ്റ്നസ് സെന്ററുകളാണ് സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ളത്.