തിരുവനന്തപുരം: ഇറ്റാലിയന്‍ ഓട്ടോ വമ്പനായ പിയാജിയോ ഗ്രൂപ്പിന്റെ 100% ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന നിര്‍മ്മാതാക്കളിലെ മുന്‍നിരക്കാരായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പി വി പി എല്‍) തങ്ങളുടെ ആപേ ബ്രാന്‍ഡ് മുച്ചക്ര ഇന്റേണല്‍ കമ്പസ്റ്റിന്‍ എഞ്ചിന്‍ (ഐ സി ഇ) വാഹനങ്ങളുടെ വില 2024 ജനുവരി 1 മുതല്‍ പരിഷ്‌കരിക്കുന്നു.
ഡീസല്‍, സി എന്‍ ജി, എല്‍ പി ജി, പെട്രോള്‍ വേരിയന്റുകളിലുടനീളം കാര്‍ഗോ, യാത്രാ ആപേ വാഹനങ്ങള്‍ക്കെല്ലാം തന്നെ ഈ പൊതു വില വര്‍ദ്ധനവ് ബാധകമായിരിക്കും. ഇന്ത്യയിലുടനീളം എക്സ്-ഷോറും വിലയില്‍ 6000 രൂപ വരെ വര്‍ദ്ധന പ്രതീക്ഷിക്കാവുന്നതാണ്.
”ഈ ഉത്സവ സീസണില്‍ ഞങ്ങളുടെ മുച്ചക്ര വാഹനങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അസാധാരണമായിരുന്നു. ചില്ലറ വില്‍പ്പനയില്‍ 38% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആപേ എന്‍ എക്സ് ടി+ പോലുള്ള പുതിയ വാഹനങ്ങള്‍ക്കു പോലും നിരവധി ഉപഭോക്താക്കള്‍ ഉണ്ടായി. അതുമൂലം ഞങ്ങളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തിരക്കിലായിരുന്നു. 40 ലിറ്റര്‍ വലിപ്പമുള്ള സി എന്‍ ജി ടാങ്ക് ഒരു തവണ നിറച്ചാല്‍ 300 കിലോമീറ്റര്‍ വരെ ഓടുന്ന വ്യവസായ മേഖലയിലെ ഏറ്റവും മികച്ച റെയ്ഞ്ച് നല്കുന്ന വാഹനമാണ് ആപേ എന്‍ എക്സ് ടി+. ആപേയില്‍ നിന്നുള്ള ഇന്ധനക്ഷമവും ഉയര്‍ന്നാ പ്രകടനം കാഴ്ച്ചവയ്ക്കുന്നതുമായ അസാധാരണമായ വാഹന നിര ഞങ്ങള്‍ക്ക് തുടര്‍ന്നും വളര്‍ച്ച നേടിത്തരും എന്ന് പ്രതീക്ഷിക്കുന്നു.” പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡൊമസ്റ്റിക് ബിസിനസ് (ഐ സി ഇ) ആന്റ് റീട്ടെയ് ല്‍ ഫിനാന്‍സ് ഇ വി പി, സി വി ആയ ശ്രീ അമിത് സാഗര്‍ പറഞ്ഞു.
”2023-ല്‍ മഹാമാരിയില്‍ നിന്നും പുറത്തിറങ്ങിയതോടെ ഉപഭോക്താക്കള്‍ നേരിടുന്ന പണപ്പെരുപ്പവും ഇന്‍പുട്ട് ചെലവുകളും കണക്കിലെടുത്തു കൊണ്ട് അവ ഞങ്ങള്‍ തന്നെ വഹിക്കാമെന്ന് ബോധപൂര്‍വം തീരുമാനിച്ച് വില പിടിച്ചു നിര്‍ത്തുകയായിരുന്നു.
2024 ജനുവരി 1 മുതല്‍ ആപേ ഐ സി ഇ വാഹന നിരകള്‍ വില വര്‍ദ്ധന രേഖപ്പെടുത്തുമ്പോള്‍ 2023 ഡിസംബര്‍ 31 വരെ ബാധകമായ നിലവിലുള്ള വില നിലവാരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കുന്നു. സംരംഭകരുടെ ഏറ്റവും മികച്ച ബിസിനസ് പങ്കാളിയാണെന്ന് ആപേ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ ഈ അവസരം വിനിയോഗിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ആപേ ബ്രാന്‍ഡ് വാണിജ്യ മുച്ചക്ര വാഹനങ്ങള്‍ 25 വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാണ്. 2023 അവസാനിക്കാറായ ഈ വേളയില്‍ ഇന്ത്യയില്‍ എവിടേയുമുള്ള തങ്ങളുടെ തൊട്ടടുത്തുള്ള പിയാജിയോ ഡീലര്‍ഷിപ്പിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേര്‍ന്നു 2023 ഡിസംബര്‍ 31 വരെയുള്ള മികച്ചതും ഏറ്റവും കുറഞ്ഞതുമായ വില നിലവാരം ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തണം.