ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തിൽ എല്ലാവരും പിറകോട്ടാണ്. കയ്യിൽ കിട്ടുന്നതെന്തെലും കഴിച്ചെന്നു വരുത്തി ദിവസം അവസാനിപ്പിക്കലാണ് പലരുടെയും പണി. ചീര സാലഡ് ഇടയ്ക്ക് കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമുള്ള വിറ്റമിൻസ്, കാൽഷ്യം എന്നിവ ലഭിക്കാൻ സഹായിക്കുന്നു. ആരോഗ്യ ഗുണമുള്ള സാലഡ് എങ്ങനെ തയാറാക്കാം
ചീര ചെറുതായി അരിഞ്ഞതും സവാള അരിഞ്ഞതും ഒരു ബൗളിൽ എടുക്കുക. ഇതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, നിലക്കടല പൊടിച്ചത് എന്നിവ ചേർക്കുക. എല്ലാം നന്നായി ചേർത്ത് ഇളക്കിയ ശേഷം ഇതിലേയ്ക്ക് മുളക് പൊടി, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കണം.
ഇനി ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് അല്പം എണ്ണ ചേർത്ത്, കടുക്, ജീരകം, കായം, മഞ്ഞൾ, തൈര് മുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇത് തയ്യാറാക്കിയ ചീരക്കൂട്ടിലേയ്ക്ക് ചേർത്ത് എല്ലാം നന്നായി ഇളക്കണം. ചൂട് പോയതിനു ശേഷം രുചികരമായി ഉപയോഗിക്കാവുന്നതാണ്