സൗന്ദര്യത്തിന് എന്നും വെല്ലുവിളിയാവുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇത് രണ്ടും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വരെ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. കഷണ്ടിക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് സത്യമാണ്. ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യം നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണകളാണ് ഇത്തരത്തില്‍ കഷണ്ടിക്ക് പരിഹാരം നല്കുന്നത്പരസ്യങ്ങളിലും മറ്റും വിശ്വസിച്ച് വഞ്ചിതരാവാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും കഷണ്ടിയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദന തൈലം ഉപയോഗിക്കുന്നത് സൗന്ദര്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനത്തൈലം.
- ജോജോബ ഓയില്‍ : ചന്ദനത്തൈലത്തോടൊപ്പം അല്പം ജോജോബ ഓയില്‍ മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം അല്പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഏത് കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് ചന്ദനത്തൈലത്തിന്റെ ഉപയോഗം വളരെയധികം മുടി വളരാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
- തുളസിയെണ്ണ : തുളസിയെണ്ണ ഉപയോഗിച്ചും കഷണ്ടിയേയും മുടിയുടെ മറ്റ് പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. തുളസിയെണ്ണ ചന്ദനത്തൈലവുമായി മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ ശേഷം അല്പസമയത്തിനുള്ളില് വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിച്ച് മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു ഇതിലൂടെ.
- തേനും ചന്ദനത്തൈലവും : അല്പം തേനും ചന്ദനത്തൈലവും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തേനില്‍ അല്പം ചന്ദനത്തൈലം മിക്സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് കഴുകിക്കളയരുത്. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ. ഇത് കൊണ്ട് നമുക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു