ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 1,30000 രൂപ തട്ടിയെന്ന് സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതി.
മകന് ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പണം കൈപ്പറ്റിയിരുന്നതെന്ന് പാർട്ടി പ്രവർത്തകനായി തിരുവല്ല കാവുംഭാഗം സ്വദേശി ഷാജി പറയുന്നു. വിവാദമായതോടെ പണം തിരികെ നൽകിയെങ്കിലും കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സെക്രട്ടറിയ്ക്ക് ഷാജി പരാതി നൽകി.
രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായാണ് 1,20000 രൂപ വാങ്ങിയത്. ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 2022ലാണ് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്. 2021-22 കാലഘട്ടത്തിലാണ് പ്രകാശ് ബാബു പണം കൈപ്പറ്റിയത്. രതീഷ് എന്ന ഡിവൈഎഫ്ഐ നേതാവിനെ മധ്യസ്ഥ നിർത്തിയാണ് പണം കൈപ്പറ്റിയത്.
ആദ്യഘട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാമെന്നും പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഷാജി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ജില്ലാ നേതൃത്വത്തിലേക്ക് പരാതി ഉയർന്നതോടെയാണ് പണം തിരികെ നൽകാൻ പ്രകാശ് ബാബു തയ്യാറായത്.
എന്നാൽ കബളിപ്പിക്കപ്പെട്ടു എന്നു മനസിലായതോടെ ഷാജി പാർട്ടി സംസ്ഥാന നേതൃത്വത്തിനെ സമീപിച്ചു. എംവി ഗോവിന്ദന് രണ്ടു തവണ ഇത് ചൂണ്ടിക്കാണിച്ച് പരാതി നൽകി. പരാതി ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു