തിരുവനന്തപുരം: സർക്കാർ പരിപടിയായിരുന്ന നവകേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ‘നവകേരള ബസിന്റെ’ ഭാവി തീരുമാനിച്ചു. ആദ്യം ബസ് തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. പിന്നീട് വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും.
കെ.എസ്.ആർ.ടി.സി.യുടെ പേരിലാണ് ബസ് വാങ്ങിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചർച്ചവന്നിട്ടുണ്ട്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷമാകും ബസ് കെ.എസ്.ആർ.ടി.സി.ക്ക് വിട്ടുകൊടുക്കുക.
ഇതിനുശേഷം പുതിയ മന്ത്രി കാര്യങ്ങൾ വിശദീകരിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.
ഇതിനകം എഴുന്നൂറിലധികംപേർ പേർ ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.
ബസ് പൊലീസ് സംരക്ഷണത്തിൽ പേരൂർക്കട എസ്എപി ക്യാംപിലേക്കാണ് മാറ്റിയിരിക്കുന്നത്. എറണാകുളത്തെ 4 മണ്ഡലങ്ങളിൽ മാറ്റിവച്ച സദസ്സുകളിലേക്കു പോകുന്നതിനു ബസ് സജ്ജമാക്കും. ജനുവരി 1, 2 തീയതികളിലാണിത്. ഇതിനിടയിൽ കെഎസ്ആർടിസിയുടെ പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പിൽ എത്തിച്ചു പരിശോധിക്കും.
നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ജില്ലാതലത്തിൽ പരിഗണിച്ചു വരുന്നതേയുള്ളൂ. 45 ദിവസം കഴിഞ്ഞു മാത്രമേ നടപടികളിലേക്കു കടക്കൂ. ഇന്നലെ മുഖ്യമന്ത്രിയും ചില ഘടകകക്ഷി മന്ത്രിമാരും ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്തു. മറ്റുള്ള മന്ത്രിമാർ ക്രിസ്മസ് പരിപാടികളിൽ പങ്കെടുക്കുന്നതിനു നാട്ടിലേക്കു മടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു