തൃശൂര്‍: പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനാമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ഇടപടലുണ്ടായിട്ടുണ്ട്. കേസ് 4 ന് വച്ചിരിക്കുകയാണ്. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെന്നും വിഷയത്തില്‍ കോടതിയില്‍ ഒരു നിലപാട് സര്‍ക്കാര്‍ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also : ജയിലറിന് ശേഷം നെൽസൺ വീണ്ടുമെത്തുന്നു : ഇപ്പ്രാവശ്യം ധനുഷിനെ നായകനാക്കി ആക്ഷൻ കോമഡി
കോടതിയോട് സമ്മതം ചോദിക്കാതെ ഒരു കാര്യവും ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാജനും പറഞ്ഞു. സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ടിഎൻ പ്രതാപൻ എംപിയും പറഞ്ഞു. യോഗത്തില്‍ തീരുമാനമായില്ലെന്നും വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്ബാടി പ്രസിഡന്റ് സുന്ദര്‍ മേനോൻ പറഞ്ഞു. പൂരം എക്സിബിഷനോട് രണ്ടു നയമാണ്. മറ്റു ചിലര്‍ക്ക് സൗജന്യ നിരക്കില്‍ എക്സിബിഷൻ ഗ്രൗണ്ട് നല്കുന്നു. ഒരാളെ തെരഞ്ഞ് പിടിച്ചു ദ്രോഹിക്കുകയാണ് ബോര്‍ഡ്. മന്ത്രിമാരോട് കാര്യങ്ങള്‍ ധരിപ്പിച്ചു. സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടാമെന്ന് അറിയിച്ചുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു