കോഴിക്കോട്: നവകേരള സദസ്സ് കഴിഞ്ഞു, ഇനി സമരസദസ്സ് ആണെന്ന് കെ മുരളീധരന് എംപി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞതുപോലെ ഇനി വെട്ടും തടയുമാണ് ശൈലി. നവകേരള സദസ്സ് പത്തു നിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ മാര്‍ച്ചിനെതിരായ പൊലീസിന്റെ കിരാത നടപടിയെന്നും കെ മുരളീധരന് പറഞ്ഞു.
പൊലീസിന്റെ നടപടിയെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടും. എംപിമാര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ ലോക്സഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും മുരളീധരന് പറഞ്ഞു.
ചില മന്ത്രിമാര്‍ മുഖ്യമന്ത്രിയെ സ്തുതിച്ച് സ്തുതിച്ച്, സഗൗരവം പ്രതിജ്ഞ എടുക്കുന്ന മന്ത്രിമാര്‍ വരെ ദൈവത്തിനെ വിളിക്കാന്‍ തുടങ്ങി. പിണറായി വിജയന് ദൈവതുല്യനാണ് എന്നൊക്കെ പറയുമ്പോള്‍, ദൈവങ്ങളെ ദയവായി അപമാനിക്കരുത് എന്നുമാത്രമാണ് മന്ത്രിമാരോട് പറയാനുള്ളത് എന്നും കെ മുരളീധരന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു