ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനീയൻ ഡ്രോൺ ആക്രമണമെന്ന് പെൻ്റഗൺ

ഇന്ത്യൻ മഹാസമുദ്രത്തിൽ കെമിക്കൽ ടാങ്കറിന് നേരെ ഇന്ന് (2023 ഡിസം 24)  ഡ്രോൺ പതിച്ചുവെന്ന് റിപ്പോർട്ട്. ഇറാൻ്റെ ഡ്രോൺ  ആക്രമണമെന്ന നിലയിലാണിത്  യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്.  ഇറാനിൽ നിന്നാണത്രെ ഡ്രോൺ വിക്ഷേപിക്കപ്പെട്ടത്.  

ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലാണ് സംഭവം.  ഇറാനിൽ നിന്ന് ഈ  വൺ-വേ ആക്രമണ ഡ്രോൺ വിക്ഷേപിക്കപ്പെട്ടുവെന്നാണ് പെൻ്റന്റഗൺ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞത്.

ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം വർദ്ധിച്ചുവരുന്ന മേഖലാ പിരിമുറുക്കങ്ങൾ ഷിപ്പിംഗ് പാതകൾക്ക്  അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതിൻ്റെ സൂചനയായിട്ടാണ് നെതർലൻ്റ്  കെമിക്കൽ ടാങ്കറിനെതിരെയുള്ള ഡ്രോൺ “ആക്രമണം” വിലയിരുത്തപ്പെടുന്നത്. 

2021ന് ശേഷം  കപ്പലുകൾക്ക് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയൻ ആക്രമണമാണിതെന്ന് പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ആളപായമൊന്നുമുണ്ടായില്ല. ടാങ്കറിലുണ്ടായ തീപിടിത്തം അണച്ചു. ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് സംഭവം.

ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വക്താവ് സംഭവത്തെക്കുറിച്ച  പ്രതികരിച്ചില്ല. ഗസയിലെ ഇസ്രായേൽ  സൈനിക നടപടിക്കെതിരെ ഇറാൻ ഭരണകൂടവും യെമനിലെ ഇറാൻ സഖ്യ ഹൂതികളും രംഗത്തുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ആയിരക്കണക്കിന് പലസ്തീൻ പൗരന്മാർ  സംഘർഷത്തിൽ കൊല്ലപ്പെട്ടതായാണു്  രാജ്യാന്തര സഹായ ഏജൻസികൾ നിരത്തുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

പലസ്തീൻ പിന്തുണയെന്നോണം ചെങ്കടൽ കപ്പൽ ഗതാഗതത്തെ താറുമാറാക്കുന്നതിൽ വ്യാപൃതരാണ് ഹൂതികൾ. ഇവർക്കെതിരെ കൂട്ടായ ദൗത്യത്തിനു അമേരിക്കൻ ഭരണകൂടം തുടക്കംകുറിക്കുന്നതിനിടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാതഗതത്തെ അസ്വസ്ഥമാക്കുന്ന ഇറാൻ ഡ്രോൺ വിക്ഷേപണം. ഇത്  മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാകുന്നതിൻ്റെ സൂചനയാണ് നൽകുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു