കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം. ഒരു ഭീകരനെ സൈന്യം വധിച്ചതായും മറ്റ് മൂന്നുപേര്‍ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും സൈന്യം അറിയിച്ചു.ഇന്നലെ രാത്രിയാണ് ജമ്മുവിലെ ഖൗര്‍ സെക്ടറിലുള്ള അഖ്നൂരില് രാജ്യാന്തര അതിര്‍ത്തിക്ക് സമീപം നാല് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ, ഇന്ത്യൻ സൈന്യത്തെ വഴിതിരിച്ചുവിടാൻ പാക് ഭീകരര്‍ കാടുകള്‍ക്ക് തീയിട്ടതായും സൈന്യത്തിലെ ചില വൃത്തങ്ങള്‍ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.
നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നാല് ഭീകരരുടെ നീക്കം സൈന്യം കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ സേന ഉടൻ രംഗത്തിറങ്ങി. ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരില്‍ ഒരാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായാണ് ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പോയത്. വന്‍ ആയുധശേഖരവുമായാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ജൗറി സെക്ടറിലെ താനാമണ്ഡിക്ക് സമീപം ദേരാ കി ഗലിയിലെ നിബിഡ വനത്തില്‍ ഇപ്പോഴും ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.
Read also:മൻസൂണിൽ ഏറ്റവും കൂടുതല്‍ തൊഴിലുറപ്പ് പണി തമിഴ്നാട്ടില്‍; ആദ്യ ഒൻപതില്‍ കേരളവും കര്‍ണാടകയും
ഡ്രോണുകള്‍ വിന്യസിച്ചും സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഏറ്റുമുട്ടലിനിടെ, മൂന്ന് ഇന്ത്യൻ സൈനികരില്‍ ചിലര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു