ഗാംബിയൻ കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളുമായി ബന്ധപ്പെട്ട പരിശോധനയിൽ കൃത്രിമം കാണിച്ചുവന്ന ആരോപണം പഞ്ചാബ് ആസ്ഥാന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിഷേധിച്ചു. ആരോപിക്കപ്പെടുന്നതുപോലെ പരിശോധന സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയോ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയോ ചെയ്തിതിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
കഫ് സിറപ്പ് കഴിച്ച് ഗാംബിയൻ കുട്ടികൾ മരണപ്പെട്ടുവെന്നതിൽ ലോകാരോഗ്യ സംഘടനയുൾപ്പെടെ ശക്തമായ ഇടപ്പെടലുകളുണ്ടായി.
കഫ് സിറപ്പിൽ വിഷാംശമുണ്ടെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. തുടർന്ന് ഗുണ നിലവാര പരിശോധനയ്ക്കായ് ഇന്ത്യൻ സർക്കാർ മുൻകയ്യെടുത്തു. തത്ഫലമായി ഒരു ഇന്ത്യൻ ലബോറട്ടറിക്ക് കഫ്സിറപ്പ് സമർപ്പിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ പരിശോധനാ ഫലത്തിന് വിരുദ്ധമായ പരിശോധനാ ഫലത്തിനായ് ഇന്ത്യൻ ലാബിൽ സമർപ്പിക്കപ്പെട്ട സാമ്പിളിൽ ക്രത്രിമം നടത്തിയെന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടത്.
ഹരിയാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധാനാ സാമ്പിൾ തിരിമറിയെപ്രതിയുള്ള അന്വേഷണം. 2023 ഏപ്രിൽ 29 നാണ് അഭിഭാഷകൻ യശ്പാൽ പരാതി സമർപ്പിക്കുന്നത്. സംസ്ഥാന ഡ്രഗ് കൺട്രോളർ മൻമോഹൻ തനേജ വിവാദ കഫ് സിറപ്പ് ഉപ്പാദകരായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് 50 മില്യൺ രൂപ (605,419 ഡോളർ) കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിലുന്നയിക്കപ്പെട്ട ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു