മുംബൈ: സർവീസ് സംബന്ധിച്ച കാര്യങ്ങൾ മൊബൈൽ ആപ്പിലൂടെ ഷോറൂം അധികൃതരെ അറിയിക്കാൻ സൗകര്യമൊരുക്കി സ്കോഡ ഇന്ത്യ. സർവീസിന് നൽകപെട്ടിരുന്ന കാറിന് വേറെ എന്തെങ്കിലും അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ അതിന്റെ വിശദംശങ്ങൾ വീഡിയോയിൽ പകർത്തി എസ് എം എസ്സ് ആയോ ഇ-മെയിലിലൂടെയോ ഉടമയ്ക്ക് അയച്ചു കൊടുക്കും.
സർവീസ് ചാർജ് എത്രയെന്നും സന്ദേശത്തിൽ ഉണ്ടായിരിക്കും ഈ അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ മൊബൈലിലൂടെ തന്നെ സർവീസ് കാം വഴി ഓർഡർ ചെയ്ത മതി. വർക്ക് ഷോപ്പ് വരെ പോകേണ്ട ആവശ്യമില്ല. അനാവശ്യ ഫോൺ കോളുകളും ഒഴിവാക്കാം.
കാറുടമകളെ സംബന്ധിച്ചിടത്തോളം തികച്ചും സുതാര്യമായ ഈ സംവിധാനം സ്കോഡയുടെ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും സജ്ജമായിട്ടുണ്ട്. വിശദംശങ്ങൾക്ക് തൊട്ടടുത്തുള്ള ഡീലറെ സമീപിച്ചാൽ മതി.