ഗുരുഗ്രാമിൽ എക്‌സ്‌ക്ലൂസീവ് ടാറ്റ ഇ.വി. സ്റ്റോറുകൾക്ക് തുടക്കമിട്ട് ടാറ്റ പാസഞ്ചർ‍ ഇലക്ട്രിക് മൊബിലിറ്റി

ഗുരുഗ്രാം: ടാറ്റ മോട്ടേഴ്‌സിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ ഇവി വിപ്ലവത്തിലെ മുന്‍നിരക്കാരുമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഇവി ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമായുള്ള ടാറ്റ.ഇവി സ്റ്റോഴ്‌സ് ആരംഭിച്ചു. ഗുരുഗ്രാമിലെ വാഹന വിപണിയിലെ പ്രധാന കേന്ദ്രമായ സോന റോഡിലും സെക്ടര്‍ 14 ലുമാണ് പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2024 ജനുവരി 7 മുതല്‍ സ്റ്റോഴ്‌സ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 

ഇന്ത്യയിലെ വൈദ്യുത വാഹന രംഗം വലിയ വളര്‍ച്ച നേടുന്ന സാഹചര്യത്തില്‍ ഇവി ഉടമകളുടെ അഭിരുചികളില്‍ വലിയ മാറ്റങ്ങളുണ്ടാകുകയാണ്. ആധുനിക സാങ്കേതികവിദ്യ, സുസ്ഥിരമായ പ്രയോഗ രീതികള്‍ വ്യക്തിഗത സേവനങ്ങള്‍ എന്നിവയുടെ സുഗമമായ സംയോജനമാണ് അനുദിനം അഭിരുചികള്‍ മാറുന്ന ഇവി ഉടമകള്‍ പ്രതീക്ഷിക്കുന്നത്. ഈ മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി വില്‍പ്പനയും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്ന ആദ്യ കേന്ദ്രമായി തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിന്റി വിപുലീകരിക്കുകയാണ് ടാറ്റ.ഇവി. പരമ്പരാഗത 4 വീലര്‍ ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തത സൃഷ്ടിച്ചുകൊണ്ട് സുസ്ഥിരത, സമൂഹം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് ഷോറൂമുകളുടെ രൂപകല്‍പ്പന. 

അര്‍ത്ഥവത്തായി മുന്നേറുക എന്ന അടിസ്ഥാനതത്വം ഉള്‍ക്കൊള്ളുകയും ഇ വി സമൂഹത്തിന് സ്വാഗതാര്‍ഹവും ആകര്‍ഷവുമായ ഇടം ഒരുക്കുകയുമാണ് ഈ ഷോറൂമുകള്‍. ഒരു ലക്ഷത്തിലധികം ടാറ്റ ഇ വി ഉപഭോക്താക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ഉപഭോക്തൃ അനുഭവമാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ ലിമിറ്റഡ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

ലോകത്തു നടക്കുന്ന മാറ്റങ്ങളെ കുറിച്ച് വളരെ ബോധവാന്മാരാണ് അവര്‍. അതോടൊപ്പം വാഹനത്തിന് ഡ്രൈവിങ്ങിന് വേണ്ടിവരുന്ന ചെലവിനെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യയെ കുറിച്ചും വളരെ ബോധവാന്മാരാണ് അവര്‍. ഈ ബ്രാന്‍ഡ് ഫിലോസഫിയുടെ ഭൗതികമായ സാക്ഷാത്കാരമാണ് പുതിയ ഷോറൂമുകള്‍. അതിന് അനുസൃതമായി ഉപഭോക്താക്കളുടെ യാത്ര ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ ഒത്തുചേരലുകള്‍ക്കും സേവനങ്ങളില്‍ അധിഷ്ഠിതമായ വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടെ സൗഹാര്‍ദ്ദപരമായ ഒരു സാമൂഹിക അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ ഷോറൂമുകള്‍ വെറും ഇവി വാങ്ങല്‍ ഷോറൂമുകള്‍ മാത്രമല്ല മറിച്ച് ടാറ്റ.ഇവി കമ്മ്യൂണിറ്റി സെന്ററുകള്‍ കൂടിയാണ്.

രണ്ട് ഷോറൂമുകളിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങാനാണ് പദ്ധതി. ഇ മൊബിലിറ്റിയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് വാഹന വിപണിയില്‍ പോസിറ്റീവായ മാറ്റം കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു

Latest News