ആർത്തവ വേദനയിൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾ നമ്മുടെ ചുറ്റുമുണ്ട്. കമഴ്ന്നു കിടന്നും, ഹോട്ട് ബാഗ് വച്ചും വേദന കുറയ്ക്കാനുള്ള പരിശ്രമങ്ങൾ പലവിധത്തലാണ്. താത്കാലിക ആശ്വാസത്തിനപ്പുറം വീണ്ടും വേദന കൂടും. ആർത്തവ വേദന ഒരു പരിധി വരെ ഭക്ഷണളിലൂടെ കുറയ്ക്കാൻ സാധിക്കും. ഇതാ ചില വേദന സംഹാരി ഭക്ഷണങ്ങൾ
അയണ്‍
നല്ലപോലെ അയണ്‍ അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവ സമയത്ത് കഴിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് ആവശ്യമായ രക്തം എത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് അനീമിയ ഒഴിവാക്കാനും അതുപോലെ ശരീരവേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, അയേണ്‍ അടങ്ങിയ, ചീര, ചിക്കന്‍, ബീന്‍സ് എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്സ്
ഒമേഗ-3 ഫാറ്റി ആസിഡിന് നമ്മളുടെ ശരീരത്തിലെ ഇന്ഫ്ലമേഷന് കുറയക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ തന്നെ ഇത് ആര്‍ത്തവ സമത്ത് ശരീരത്തില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. അതിനാല്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിനായി മത്സ്യം, ഫ്ലാക്സീഡ്സ്, വാള്‍നട്ട് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിനും നിരവധി ഗുണങ്ങള്‍ ചെയ്യുന്നു.
കാല്‍സ്യവും വിറ്റമിന്‍ ഡിയും
ആര്‍ത്തവകാലത്ത് നല്ലപോലെ കഴിക്കേണ്ട ആഹാരങ്ങളില്‍ ഒന്നാണ് കാല്‍സ്യം അടങ്ങിയ വിഭവങ്ങള്‍. പ്രത്യേകിച്ച് പാല്, പാല് ഉല്പന്നങ്ങള്, ഇലക്കറികള്‍, പ്ലാന്റ് ബേയ്സ്ഡ് മില്‍ക്ക് എന്നിങ്ങനെ നിരവധി കാല്‍സ്യം അടങ്ങിയ ആഹാരങ്ങള്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ തന്നെ, വിറ്റമിന്‍ ഡിയും ശരീര്തതില് എത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ ആര്‍ത്തവ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വിറഅറമിന്‍ ഡി ലഭിക്കാന്‍ നട്ടുച്ചയ്ക്ക് കുറഞ്ഞത് 10 മിനിറ്റെങ്കിലും വെയില് കൊള്ളുക എന്നതാണ് ഒരു പ്രധാന മാര്‍ഗ്ഗം. അതുപോലെ, മുട്ടയുടെ മഞ്ഞ കഴിക്കുന്നതും വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കും.
മഗ്നീഷ്യം
മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവകാലത്ത് കഴിച്ചാല്‍ ഇത് പേശികളിലെ വലിച്ചില് കുറയ്ക്കാന്‍ സഹായിക്കും. പേശികളെ റിലാക്സ് ചെയ്യിപ്പിക്കുന്നു. അതിനാല്‍ തന്നെ വേദന കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നട്സ്, സീഡ്സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിങ്ങനെ മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവകാലത്ത് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. നട്സ് എല്ലാം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മിതമായി കഴിച്ചില്ലെങ്കില്‍ ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
നാരുകള്‍
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കണം. നല്ലപോലെ നാരുകള്‍ കഴിക്കുമ്പോള്‍ ഇത് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്. കൃത്യമായി വയറ്റില്‍ നിന്നും പോകാനും സഹായിക്കുന്നു. അതിനാല്‍ തന്നെ നലബന്ധം പ്രശ്നങ്ങള്‍ ആര്‍ത്തവ കാലത്ത് ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍, ചീര, വാഴപ്പിണ്ടി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
വെള്ളം കുടിക്കാം
ആര്‍ത്തവ സമയത്ത് നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളെ റിലാക്സ് ചെയ്യിപ്പിക്കുന്നു. അതിനാല്‍, വേദന കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരത്തില്‍ കൃത്യമായി വെള്ളം എത്തുന്നത് ശരീരം നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ തന്നെ, ക്ഷീണം കുറയ്ക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.