കാട്ടാക്കട: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടതി മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകൻ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരുടെയും ഹര്‍ജികള്‍ എറണാകുളം പിഎംഎല്‍എ കോടതിയാണ് തള്ളിയത്.
കേസിലെ ഒന്നാം പ്രതി ഭാസുരാംഗൻ കോടതിയില്‍ തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസില്‍ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യപെട്ടത്.
ലക്ഷങ്ങളുടെ ഇടപാട് പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നെന്നാണ് ഇഡി വാദം. എന്നാല്‍ കണ്ടല ബാങ്കില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികള്‍ വാദിച്ചിരുന്നു.
എന്നാല്‍ കോടതി പ്രതികളുടെ വാദങ്ങള്‍ മുഖവിലക്ക് എടുത്തില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു