ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിൽ നിരോധിത സിപിഐ (മാവോയിസ്റ്റ്) അംഗങ്ങൾ റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം സ്ഫോടനം നടത്തി നശിപ്പിച്ചതിനെത്തുടർന്ന് തുടർന്ന് ഹൗറ-മുംബൈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗോയിൽകേരയ്ക്കും പൊസോയിറ്റ റെയിൽവേ സ്റ്റേഷനും ഇടയിൽ രാതിയിലാണ് സംഭവം നടന്നതെന്ന് വെസ്റ്റ് സിംഗ്ഭും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ടെന്നും ട്രെയിൻ ഗതാഗതം ഉടൻ പുനരാരംഭിക്കും. മാവോയിസ്റ്റുകൾ പ്രദേശത്ത് ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. നിരോധിത സംഘടന ഡിസംബർ 16 മുതൽ ‘പ്രതിഷേധ വാരം’ ആചരിക്കുകയും വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു