വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടെെം ട്രാവലായിരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.
ഹിന്ദിയിലും തമിഴിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഇരുഭാഷയിലേയും ട്രെയിലറുകളും വ്യത്യസ്തമാണ്. തമിഴിലും ഹിന്ദിയിലും ചില കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളും വ്യത്യസ്തരാണ്. ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളാലും സമ്പന്നമായിരിക്കും ചിത്രമെന്ന് ട്രെയിലർ അടിവരയിടുന്നു.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജനുവരി 12-ന് ചിത്രം തിയേറ്ററുകളിൽ എത്തും. പൂജയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. പഠാൻ നേരത്തെ റിലീസ് ആയെങ്കിലും വിജയ് സേതുപതി ആദ്യം അഭിനയിച്ച ഹിന്ദി ചിത്രം ‘മെറി ക്രിസ്മസ്’ ആണ്. പലകാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.