ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ കമൽനാഥ്,അശോക് ഗെലോട്ട്,ഭൂപേഷ് ബാഘേൽ എന്നിവർക്ക് രാഹുൽ ഗാന്ധിയുടെ വിമർശനം. നിയമസഭ തെഞ്ഞെടുപ്പിൽ നേതാക്കൾക്ക് അടിത്തട്ടിലെ യാഥാർഥ്യം മനസിലായില്ലെന്നും വിജയിക്കുമെന്ന് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുൽ വിമർശിച്ചു.
ഹിന്ദി ഹൃദയഭൂമിയിലേറ്റ് കനത്ത പരാജയത്തിൽ കോൺഗ്രസ് ഒരു അവലോകന റിപ്പോർട്ട് കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പോലും യാഥാർഥ്യം വ്യക്തമാകുന്നില്ലെന്നാണ് രാഹുലിന്റെ വിമർശനം. മൂന്ന് നേതാക്കന്മാരും ഊതിപ്പെരുപ്പിച്ച കണക്കാണ് ദേശീയനേതൃത്വത്തിന് സമർപ്പിച്ചതെന്നും രാഹുൽ വിമർശിച്ചു. താഴേത്തട്ടിൽ ഏത് രീതിയിലാണ് ജനവികാരം ഉള്ളതെന്ന് അളന്നെടുക്കാനുള്ള ശേഷി ഇവർക്ക് ഇല്ലായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
തോല്‍വിയില്‍ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ രണ്ടാം ഭാരത് ജോഡോ യാത്ര ബാധിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ലോക് സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രണ്ടാം ഭാരത് ജോഡോയാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങുകയാണ്. ജനുവരി രണ്ടാം വാരം മുതല്‍ തുടങ്ങാനാണ് ആലോചന. എന്നാല്‍ തൊട്ടുമുന്പിലുള്ള ലോക് സഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വേണം യാത്രയെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ തീയതിയില്‍ അന്തിമ തീരുമാനമായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു