കൊച്ചി: ചലച്ചിത്ര രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറായി 25 വർഷം പൂർത്തിയാക്കിയ ഷാജി പട്ടിക്കരയെ മലബാർ സൗഹൃദവേദി ആദരിച്ചു.കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു. സംവിധായകൻ ഷാജൂൺ കാര്യാൽ, സംവിധായകനും, മലബാർ സൗഹൃദവേദി ചെയർമാനുമായ പി.കെ.ബാബുരാജ്, നിർമ്മാതാവ് സജിത്കുമാർ എന്നിവർ പങ്കെടുത്തും. തുടർന്ന് ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘ഇരുൾ വീണ വെള്ളിത്തിര’ ഡോക്യംമെൻ്ററിയുടെ പ്രദർശനവും നടന്നു.