തടി കുറയ്ക്കാൻ ദിവസവും നടക്കാൻ പോകുന്നവരുണ്ടാകും. സുഹൃത്തുക്കളോടൊപ്പം ഹാപ്പിയായി സംസാരിച്ചൊക്കെ നടത്തം എന്ജോയ് ചെയ്യുന്നതാകും പലരുടെയും പതിവ്. അല്ലെങ്കിൽ ഫോണിൽ സംസാരിച്ചു നടക്കുന്നതൊരു ശീലമായിരിക്കും. എന്നാൽ ഇത് നിങ്ങൾക്ക് ഗുണം ചെയ്യില്ല. സൈലന്റ് വാക്ക് പരീക്ഷിച്ചു നോക്കു. ഫലം തിരിച്ചറിയാം
എന്താണ് സൈലൻ്റ് വാക്ക്?
ആരോടും സംസാരിക്കാതെ ഗാഡ്ജറ്റുകൾ മാറ്റിവച്ചുള്ള നടത്തമാണ് സൈലൻ്റ് വാക്ക് എന്ന് പറയുന്നത്. സ്വന്തമായി പ്രകൃതിയെ മാത്രം ആസ്വദിച്ചുള്ള ഈ നടത്തം പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ആരോഗ്യത്തിന് മാത്രമല്ല, മനസിനും ഇത്തരം നടത്തും കൂടുതൽ ഗുണം ചെയ്യും. സൈലൻസ് ഡേയലി അനുസരിച്ച് ദിവസവും മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയുള്ള ഈ നടത്തം മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നാണ് പറയുന്നത്. ശരീരത്തിനെയും മനസിനെയും പുനരുജ്ജീവിപ്പിക്കാൻ ഈ നടത്തം ഏറെ നല്ലതാണ്.
സൈലൻ്റ് വാക്കിൻ്റെ ഗുണങ്ങൾ
പോസ്റ്റിവിറ്റി – മനസിനും ശരീരത്തിനും പോസ്റ്റിവിറ്റി നൽകാൻ ഇത് ഏറെ ഗുണം ചെയ്യും. ദിവസവും തിരക്കിട്ട ജോലിയിൽ നിന്ന് ഒരു ഇടവേള ലഭിക്കാൻ ഇത്തരം നടത്തം ഏറെ നല്ലതാണ്. മനസിലെ നെഗറ്റിവിറ്റിയെ മാറ്റി പോസ്റ്റിവിറ്റി നിറയ്ക്കാനും ഇത് ഏറെ നല്ലതാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് പ്രകൃതിയെ അടുത്ത് അറിഞ്ഞ് നടക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യം മെച്ചപ്പെടുത്തും – മനസ്സ് എപ്പോഴും എന്തെങ്കിലും ജോലിയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചിന്തയിലായിരിക്കും. സൈലൻ്റ് വാക്ക് നടത്തുന്നത് ശാന്തത അനുഭവിക്കാൻ നമുക്ക് കുറച്ച് സമയം നൽകുന്നു. എപ്പോഴും ഫോൺ കോളുകളും അതുപോലെ നോട്ടിഫിക്കേഷനുകളും തലച്ചോറിന് വിശ്രമം നൽകാതിരിക്കുകയാണ്. ഇത് ഓർമ്മക്കുറവ്, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. രാവിലെയോ വൈകുന്നേരമോ നിശബ്ദ നടത്തം മനസ്സിന് അൽപ്പം സമാധാനം നൽകാൻ സഹായിക്കും. കൂടാതെ, ഇത് കുറച്ച് ഊർജ്ജം ലാഭിക്കാൻ സഹായിക്കും.
ക്രിയേറ്റിവിറ്റി കൂട്ടുന്നു – മനസിൽ ചിന്തകൾ നിറയുമ്പോൾ അത് ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു. ശാന്തമായിട്ട് ഇരിക്കുമ്പോഴാണ് മനസിന് പുതിയ രീതിയിൽ ചിന്തിക്കാൻ കഴിയുന്നത്. അധികം സംസാരിക്കാതിരിക്കുമ്പോൾ ഒരു കാര്യത്തെക്കുറിച്ച് ദീർഘനേരം ചിന്തിക്കാൻ സാധിക്കും. ഇത് ജോലിയിലും മറ്റും കൂടുതൽ ഫോക്കസ് ചെയ്യാൻ ഏറെ നല്ലതാണ്.
മടി മാറ്റുന്നു – ആരോഗ്യത്തോടെയും അതുപോലെ ആക്ടീവായി ഇരിക്കാനും ഇത്തരം നടത്തം ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ഉന്മേഷം നൽകാൻ ഇത് സഹായിക്കും. എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ മനസിനെയും ശരീരത്തിനെയും ഇത്തരം നടത്തം പ്രാപ്തമാക്കും.
read also വിറ്റാമിന് ഡി കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം?