കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് ഏറെക്കാലമായി കാത്തിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ ഒഡീസ് വേഡറിന്റെ ആദ്യ വിതരണം 2023 ഡിസംബര്‍ 21-ന് കൊച്ചിയില്‍ തുടക്കം കുറിക്കുന്നു. അന്നേ ദിവസം കൊച്ചിയില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താവിന് കമ്പനി കൈമാറും. കേരളത്തിലെ പരിസ്ഥിതി ബോധവല്‍കൃതമായ സമൂഹത്തിനും ബ്രാന്‍ഡിനും ഒരുപോലെ വലിയൊരു പുതിയ ചുവടുവയ്പ്പായി ഇത് മാറുന്നു.
ഐഒടി കണക്റ്റിവിറ്റിയും ഒടിഎ അപ്‌ഡേറ്റുകളും ലഭ്യമാക്കുന്ന 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്‌പ്ലേ സഹിതമാണ് ഒഡീസ് വേഡര്‍ വന്നെത്തുന്നത്. ഏറ്റവും കൂടിയ വേഗത 85 കിലോമീറ്ററും ഒറ്റചാര്‍ജ്ജില്‍ 125 കിലോമീറ്റര്‍ റെയ്ഞ്ചും നല്‍കുന്ന 3000 വാട്‌സ് ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിന്റെ കരുത്ത്. ഈ അത്യാധുനിക മോട്ടോര്‍ ബൈക്കിന് 128 കിലോഗ്രാം കെര്‍ബ് ഭാരമാണുള്ളത്. കോംബി ബ്രേക്കിങ്ങ് സിസ്റ്റം (സിബിഎസ്) എന്ന സവിശേഷതയോടെ വന്നെത്തുന്ന ഈ ഇലക്ട്രിക് ബൈക്കില്‍ മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിറകില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്. ചാര്‍ജ്ജ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി 4 മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും ചാര്‍ജ്ജാവുന്ന ഐടി 67 എഐഎസ് 156 അംഗീകൃതമായ ലിഥിയം-അയോണ്‍ ബാറ്ററിയാണ് കമ്പനി ഈ ബൈക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്. എഐഎസ് 156 അംഗീകൃത ബാറ്ററി അതിവേഗത്തിലുള്ള ചാര്‍ജ്ജിങ്ങ് സാധ്യമാക്കുന്നതിലൂടെ ദിവസേനയുള്ള യാത്രകള്‍ക്ക് അങ്ങേയറ്റം ആശ്രയിക്കാവുന്ന ഒന്നാക്കി ഈ ബൈക്കിനെ മാറ്റുന്നു. 5 തിളങ്ങുന്ന വര്‍ണ്ണങ്ങളില്‍ ലഭ്യമാണ് ഈ ബൈക്ക്. ഫിയറി റെഡ്ഡ്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങള്‍.
പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഫലപ്രദവുമായ സഞ്ചാര പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഒരു നിര്‍ണ്ണായക നാഴികക്കല്ലായി മാറുന്നു ഒഡീസ് വേഡര്‍. സ്ലീക്ക് ഡിസൈനും ശക്തമായ പ്രകടനവും സ്മാര്‍ട്ട് ഫീച്ചറുകളും ഉള്ള വേഡര്‍ രാജ്യത്തുടനീളമുള്ള വൈദ്യുത വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഈ പ്രഖ്യാപനത്തെ കുറിച്ച് പരാമര്‍ശിക്കവെ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ശ്രീ നെമിന്‍ വോറ പറഞ്ഞു, “കൊച്ചിയെ പോലുള്ള ഒരു തുടിക്കുന്ന നഗരത്തില്‍ ആദ്യമായി ഒഡീസ് വേഡര്‍ അവതരിപ്പിക്കുവാന്‍ ലഭിച്ച അവസരത്തില്‍ ആവേശഭരിതരാണ് ഞങ്ങള്‍. ഒരു ഇലക്ട്രിക് മോട്ടോര്‍ ബൈക്കിലുപരി മറ്റു പലതുമാണ് വേഡര്‍. അത്യാധുനിക സവിശേഷതകളും കരുത്തുറ്റ പ്രകടനവും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയും വഴി നഗര സഞ്ചാരത്തിന്റെ ഭാവിയെ ആണ് അത് പ്രതിനിധീകരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര ശൈലിയെ തന്നെ പുനര്‍ നിര്‍വചിക്കും വേഡര്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സാങ്കേതിക വിദ്യയുടേയും സ്‌റ്റൈലിന്റേയും പരിസ്ഥിതിയെ കുറിച്ചുള്ള ബോധത്തിന്റേയും സീമാതീതമായ സമ്മേളനമാണ് വേഡര്‍ വാഗ്ദാനം ചെയ്യുന്നത്.”
ഈ സവിശേഷ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് കമ്പനിയുടെ കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ടെസ്റ്റ് റൈഡിന് ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല, ഫ്ലിപ്പ്കാര്‍ട്ട്, കമ്പനിയുടെ വെബ്ബ്‌സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ എന്നിവ വഴി ഈ മുന്‍നിര ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യുവാനും കഴിയും. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സവിശേഷതകളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയും നേരിട്ട് അനുഭവിച്ചറിയുവാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാവുക.
ഓപ്പണ്‍ ബുക്കിങ്ങ് വാഗ്ദാനത്തെ കുറിച്ചും എളുപ്പമുള്ള ഇഎംഐ പോംവഴികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുകയോ ചെയ്യുക. ഒഡീസ് ഇലക്ട്രിക് ബൈക്കുകളുടേയും സ്‌കൂട്ടറുകളുടേയും മുഴുവന്‍ ശ്രേണിയും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭ്യമാണ്. Odysse on Flipkart. ഒഡിസിയെ കുറിച്ചും വൈദ്യുതി ഉപയോഗിച്ചുള്ള സഞ്ചാരത്തോടുള്ള അതിന്റെ പ്രതിബദ്ധതയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ദയവു ചെയ്ത് സന്ദര്‍ശിക്കുക Odysse Electric Vehicles
ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച്
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍സ് സ്റ്റാര്‍ട്ടപ്പ് ആയ ഒഡീസ് വോറ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഭാഗമാണ്. ലോകത്തെ ഏറ്റവും പ്രമുഖരായ ഇ.വി. കോംപണന്റ് നിര്‍മ്മാതാക്കളുമായും മൊബിലിറ്റി ടെക്‌നോളജി സ്‌പെഷലിസ്റ്റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുത വാഹന പ്ലാറ്റ്‌ഫോമായ ഒഡീസ് ഉപഭോക്താക്കള്‍ക്ക് ഇന്റലിജന്റ് അര്‍ബന്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ പുതിയ ഒരു യുഗമാണ് തുറന്ന് നല്‍കുന്നത്. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എല്ലാ വിഭാഗങ്ങളിലും പെട്ട ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ക്കും ഫാഷനബിള്‍ ഉപഭോക്താക്കള്‍ മുതല്‍ സുഖം ആഗ്രഹിക്കുന്ന തിരക്കുപിടിച്ച ജീവിതമുള്ള ബിസിനസ് റൈഡര്‍മാര്‍ക്കും ഒരുപോലെ ബൈക്ക് അനുയോജ്യമായിരിക്കും. കമ്പനിയുടെ ഓരോ ഉല്‍പ്പന്നവും കടുത്ത നീണ്ടുനില്‍പ്പ്, ആശ്രയത്വ പരീക്ഷണങ്ങള്‍ക്ക് വിധേയമായവയാണ്. നിലവാരം, സുഖം, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള സമഗ്രമായ ഒരു പാക്കേജ് താങ്ങാനാവുന്ന വിലയ്ക്ക് ഓരോ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നു ഒഡീസ്. നിലവില്‍ ബ്രാന്‍ഡ് ഉല്‍പ്പന്ന നിര താഴെ പറയുന്നവയാണ്:-
• ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വേഡര്‍ (7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്‌പ്ലേ, ഐ ഒ ടി, 4 ഡ്രൈവ് മോഡുകള്‍, 18 ലിറ്റര്‍ സ്‌റ്റോറേജ് ഇടം, ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍).
• ഇലക്ട്രിക് ബൈക്ക് ഈവോക്വിസ് (4 ഡ്രൈവ് മോഡുകള്‍, താക്കോല്‍ ഇല്ലാതെ പ്രവേശനം, മോഷണ വിരുദ്ധ പൂട്ട്, മോട്ടോര്‍ കട്ട്-ഓഫ് സ്വിച്ച്).
• ഇലക്ട്രിക് സ്‌കൂട്ടര്‍ ഹ്വാക്ക് (ഇന്ത്യയിലെ ആദ്യത്തെ ക്രൂസ് കണ്‍ ട്രോളും മ്യൂസിക് സിസ്റ്റവുമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍).
• ഇ2ഗോ &ഇ2ഗോ+ (എടുത്തു കൊണ്ടുപോകാവുന്ന ബാറ്ററിയും യുഎസ്ബി ചാര്‍ജ്ജിങ്ങും ഡിജിറ്റല്‍ സ്പീഡോ മീറ്ററും താക്കോല്‍രഹിത പ്രവേശനവും ഉള്ള ഇലക്ട്രിക് സ്‌കൂട്ടര്‍).
• ഇലക്ട്രിക് സ്‌കൂട്ടര്‍ വി2 & വി2+ (വാട്ടര്‍ പ്രൂഫ് മോട്ടോര്‍, വലിയ ബൂട്ട് സ്‌പെയ്‌സ്, ഇരട്ട ബാറ്ററി, എല്‍ഇഡി ലൈറ്റുകള്‍).
• ഇലക്ട്രിക് സ്‌കൂട്ടര്‍ ട്രോട്ട് വിതരണത്തിന് ഒരുങ്ങുന്നു. (250 കിലോഗ്രാം ലോഡിങ്ങ് കപ്പാസിറ്റി, ഐഒടി)