കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഭാവിതലമുറയില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഗുരുഗ്രാമിലെ നൗറംഗ്പൂര്‍ ഹോണ്ട സമാജിക് വികാസ് കേന്ദ്രയില്‍ റോഡ് സുരക്ഷാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍വെന്‍ഷനുകളിലായി ഗുരുഗ്രാമിലെ 250ലധികം സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി 450ലധികം പേര്‍ പങ്കെടുത്തു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്‌സുമു ഒട്ടാനി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ എച്ച്ആര്‍, അഡ്മിന്‍, ഐടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ വിനയ് ധിംഗ്ര, ഗുരുഗ്രാം എച്ച്‌സിഎസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രവീന്ദര്‍ യാദവ് എന്നിവര്‍ക്കൊപ്പം എച്ച്എംഎസ്‌ഐയുടെ മറ്റ് പ്രതിനിധികളുടെ സാനിധ്യവും ചടങ്ങിനെ പ്രൗഢമാക്കി.
നിലവിലെ ഇന്ത്യന്‍ നിരത്തുകളിലെ അപകട സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനത്തിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ വ്യാപനം വിപുലപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികള്‍ക്കുള്ള മൈന്‍ഡ്‌സെറ്റ് ഡവലപ്‌മെന്റ് പ്രൊജക്ട് എന്ന ഹോണ്ടയുടെ നൂതന ആശയം ഉയര്‍ത്തിക്കാട്ടുകയായിരുന്നു കണ്‍വെന്‍ഷന്റെ പ്രാഥമിക ലക്ഷ്യം.
യുവമനസുകളെ രൂപപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശക്തിയില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്‌സുമു ഒട്ടാനി പറഞ്ഞു. തങ്ങളുടെ നിലവിലുള്ള മൈന്‍ഡ്‌സെറ്റ് ഡെവലപ്‌മെന്റ് പ്രോജക്റ്റ്, കുട്ടികളില്‍ ചെറുപ്പം മുതലേ സുരക്ഷിതത്വത്തിന്റെ ആദ്യ സമീപനം വളര്‍ത്തിയെടുക്കുന്നതിനുള്ള തങ്ങളുടെ സമര്‍പ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ റോഡ് സുരക്ഷയിലെ വെല്ലുവിളികള്‍ പരിഹരിക്കേണ്ടത് നിര്‍ണായകമാണെന്ന് റോഡ് സുരക്ഷാ കണ്‍വെന്‍ഷനില്‍ സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ എച്ച്ആര്‍, അഡ്മിന്‍, ഐടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ വിനയ് ധിംഗ്ര പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് എച്ച്എംഎസ്‌ഐയില്‍ തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.