കോഴിക്കോട്: അപൂര്‍വ്വമായി കാണുന്ന സ്മോള്‍ സെല്‍ കാര്‍സിനോമ യൂറിനറി ബ്ലാഡര്‍ രോഗത്തിന്റെ കൂടുതല്‍ രൂക്ഷമായ ഘട്ടത്തിലെത്തിയ അറുപത്തിയാറുകാരനെ കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി ചികില്‍സിച്ചു ഭേദമാക്കി. ഇത് അപൂര്‍വ്വമായി കാണുന്ന അവസ്ഥയായതിനാല്‍ ഉടന്‍ തന്നെ മള്‍ട്ടി ഡിസിപ്ലിനിറി ട്യൂമര്‍ ബോര്‍ഡിന്റെ വിശകലനത്തിന് അയക്കുകയും വിവിധ ചികില്‍സാ മാര്‍ഗങ്ങള്‍ പരിഗണിക്കുകയും ചെയ്തു. മൂത്രത്തില്‍ രക്തം കാണുന്ന ലക്ഷണവുമായാണ് റെജി വര്‍ഗീസ് (പേര് മാറ്റിയിട്ടുണ്ട്) ആദ്യം അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്.
വിശദമായ വിലയിരുത്തലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ബ്ലാഡറില്‍ സ്മോള്‍ സെല്‍ കാര്‍സിനോമയുടെ മൂന്നാം ഘട്ടമാണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സാധാരണ നിലയില്‍ വളരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാന്‍സറാണിത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന് ഓങ്കോളജി വിഭാഗത്തിലെ ഡോ. മിഥുന് മുരളിയുടെ കീഴില്‍ വിദഗ്ദ്ധ പരിചരണവും സമഗ്ര ചികില്‍സാ പദ്ധതിയും തയ്യാറാക്കുകയായിരുന്നു. ട്യൂമര്‍ ചുരുക്കുന്നതിനും പടരുന്നതിനുള്ള സാധ്യത കുറക്കുന്നതിനും വേണ്ടിയുള്ള കീമോതെറാപിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പുറമേയുള്ള ബീം റേഡിയോ തെറാപിക്കും വിധേയനാക്കി. റാപിഡ് ആര്‍ക് ഐജിആര്‍ടി എന്ന അത്യാധുനീക രീതിയോടെ ആയിരുന്നു ഇത്. ആരോഗ്യമുള്ള കോശങ്ങളെ ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കുന്ന വിധത്തില്‍ ബ്ലാഡറിനേയും ഇടുപ്പിനേയും ബാധിക്കുന്ന രീതിയില്‍ ചികില്‍സ നടത്താന്‍ ഇത് ഏറെ സഹായകമായി.
ആരോഗ്യകരമായ കോശങ്ങളെ ഒഴിവാക്കി ട്യൂമറിന് ഉയര്‍ന്ന ഡോസിലെ റേഡിയേഷന് നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. മിഥുന് മുരളി ചൂണ്ടിക്കാട്ടി. റാപിഡ് ആര്‍ക് ഐജിആര്‍ടി എന്ന അത്യാധുനീക സാങ്കേതികിവിദ്യയുമായുള്ള എക്സ്ടേണല് ബീം റേഡിയോ തെറാപി വഴിയാണിതു സാധ്യമാക്കിയത്. ആറു ഘട്ടങ്ങളായുള്ള കീമോതെറാപിയോടൊപ്പം ഇതിലൂടെ കാന്‍സര്‍ ബാധിത കോശങ്ങളെ ഫലപ്രദമായി ലക്ഷ്യം വെക്കുകയും ചെയ്യാനായി. സ്മോള്‍ സെല്‍ കാര്‍സിനോമയുടെ വിപുലമാകുന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍ വര്‍ഗീസിന്റെ പ്രതികരണം വളരെ മികച്ചതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാനുള്ള സാധ്യത വളരെ കൂടുതലുള്ളതാണ് സ്മോള്‍ സെല്‍ കാന്‍സറുകള്‍. തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും ചികില്‍സ ആരംഭിക്കുകയും ചെയ്യുന്നത് ഇവിടെ വളരെ നിര്‍ണായകവുമാണ്. പുകവലിയും മറ്റ് പുകയില ഉപയോഗങ്ങളും ഇതിനുള്ള ഏറ്റവും വലിയ കാരണമാണെന്നും അത് ഒഴിവാക്കണമെന്നും ഡോ. മിഥുന് ആവശ്യപ്പെട്ടു. വര്‍ഗീസ് തുടക്കത്തില്‍ ആശങ്കയും അനിശ്ചിതത്വവും അഭിമുഖീകരിക്കുകയുണ്ടായി പക്ഷേ, അദ്ദേഹത്തിന്റെ ക്രിയാത്മക നിലപാട് ഭേദമാകുന്നതില്‍ ഏറെ സഹായകവുമായി. ചികില്‍സയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനാവുകയും പ്രതിദിന പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടാനാവുകയും ചെയ്യുന്നുണ്ട്.
ലോകോത്തര കാന്‍സര്‍ ചികില്‍സ പ്രദാനം ചെയ്യുന്നതില്‍ വലിയപ്രതിബദ്ധതയാണ് അമേരിക്കന്‍ ഓങ്കോളജി ഇന്സ്റ്റിറ്റ്യൂട്ടിനുള്ളതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സോണല്‍ ഡയറക്ടര്‍ കൃഷ്ണദാസ് പറഞ്ഞു. രോഗിക്കുള്ള ചികില്‍സയെ കുറിച്ച് തങ്ങള്‍ പ്രാദേശിക തലത്തിലും അന്താരാഷ്ട്ര ട്യൂമര്‍ ബോര്‍ഡുകളിലും ഓരോ ആഴ്ചയും ചര്‍ച്ച ചെയ്ത് ഏറ്റവും മികച്ച ചികില്‍സ ലഭ്യമക്കുക്കും. രോഗനിര്‍ണയം. ചികില്‍സാ ശേഷി എന്നിവയില്‍ നേടിയ വളരെ മികച്ച മുന്നേറ്റം ഏറെ സഹായകവുമാണ്. ദക്ഷിണേഷ്യയിലെ രോഗികകള്‍ക്ക് ഏറ്റവും മികച്ച ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം. സാങ്കേതികവിദ്യ, പരിചരണം എന്നിവ നല്കാന് തങ്ങള്‍ പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.