ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ പങ്കാളിയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. ലക്നൗ ആസ്ഥാനമായ തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അമ്പാസഡർ ആണ് ഗൗരി ഖാൻ.
നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.
ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുൾസിയാനി ഗ്രൂപ്പ് ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു