മോഹന്‍ലാല്‍ ചിത്രം ‘നേരി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. റൂഹേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാവരെയും വീഡിയോയില്‍ കാണിക്കുന്നുമുണ്ട്.
വിഷ്ണു ശ്യാം ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് കാര്‍ത്തിക് ആണ്. വിഷ്ണു ശ്യാം, ക്യാത്തി ജീത്തു എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. കുറച്ചു മുന്‍പ് റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു. ചിത്രം ഡിസംബര്‍ 21ന് തിയറ്ററിലെത്തും.
ആശീര്‍വാദ് സിനിമാസ് ആണ് നേര് നിര്‍മിക്കുന്നത്. ഇവരുടെ മുപ്പത്തി മൂന്നാമത് നിര്‍മാണ സംരംഭം കൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന് തുടങ്ങി നിരവധി പേര് മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു