മുംബൈ: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് രാജ്യത്തെ ആരോഗ്യം, ക്ഷേമം എന്നിവയുടെ ചിത്രം പ്രതിഫലിക്കുന്ന ഇന്ത്യ വെല്‍നെസ് ഇന്‍ഡെക്‌സിന്റെ 2023 പതിപ്പ് പുറത്തിറക്കി. ആരോഗ്യരംഗത്തെ ഡിജിറ്റല്‍ വിപ്ലവവും സമീപവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വെല്‍നെസ് ലാന്‍ഡ്‌സ്‌കേപ് രൂപപ്പെടുത്തുന്നതില്‍ സോഷ്യല്‍ മീഡിയയുടെ സങ്കീര്‍ണമായ പങ്കും എടുത്തുകാണിക്കുന്നതാണ് രാജ്യത്തെ ക്ഷേമം വിലയിരുത്തുന്നതില്‍ മൂലക്കല്ലായി മാറിയ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.
ശാരീരികം, മാനസികം, കുടുംബം, സാമ്പത്തികം, ജോലിസ്ഥലം, സാമൂഹികം എന്നിങ്ങനെ ആറ് സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ വെല്‍നെസ് ഇന്‍ഡസ്‌ക് തയ്യാറാക്കിയിട്ടുള്ളത്. പ്രായം, ലിംഗഭേദം, ഭൂമിശാസ്ത്രം, തൊഴിലവസരങ്ങള്‍ എന്നിവയിലുടനീളമുള്ള വ്യത്യാസങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് 19 നഗരങ്ങളില്‍നിന്നായി 2,052 പേരെയാണ് സര്‍വെയില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. ആരോഗ്യത്തിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നതാണ് ഇത്തവണത്തെ പഠനം ഉയര്‍ത്തിക്കാണിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച ഈ പ്രവണത ക്ഷേമംതേടുന്നതിനുള്ള പ്രധാന സാധ്യതയായി മാറിയിരിക്കുന്നു.
‘വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വെല്‍നെസ് മേഖലയെക്കുറിച്ചും നിലവിലെ ആരോഗ്യ വെല്ലുവിളികളെക്കുറിച്ചും പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് വെല്‍നെസ് ഇന്‍ഡക്‌സ് എന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവി ഷീന കപൂര്‍ പറഞ്ഞു. ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കണ്ടെത്തലുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. വെല്‍നെസ് മേഖലയിലെ ഡിജിറ്റല്‍ വത്കരണം ഈ വര്‍ഷത്തെ സൂചിക വെളിപ്പെടുത്തുന്നു. കൂടുതല്‍ പേര്‍ ക്ഷേമ സ്ഥിതിവിവരക്കണക്കുള്‍ക്കും പരിഹാരങ്ങള്‍ക്കുമായി ആരോഗ്യ സാങ്കേതികവിദ്യയിലേക്കും സോഷ്യല്‍മീഡിയയിലേക്കും തിരിയുന്നു. ശരീരത്തിന്റെയും മനസിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഈ പ്ലാറ്റ്‌ഫോമുകളില്‍ പ്രചോദനാത്മകമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നുവെന്ന് 45 ശതമാനംപേരും അഭിപ്രായപ്പെട്ടതോടെ സോഷ്യല്‍മീഡിയയുടെ പ്രാധാന്യം വ്യക്തമായി. എന്നിരുന്നാലും സാമൂഹ്യക്ഷേമത്തിലുണ്ടായ ഇടിവ് കമ്മ്യൂണിറ്റി കേന്ദ്രീകൃത സംരംഭങ്ങളുടെ ആവശ്യകത ഉന്നിപ്പറയുന്നുവെന്ന് അവര്‍ പറഞ്ഞു.
ജോലി ചെയ്യുന്ന സ്ത്രകള്‍ക്കിടയില്‍ ഗുണനിലവാരമുള്ള സമയം കുറയന്നുവെന്ന് കപൂര്‍ എടുത്തുപറഞ്ഞു. ഇത് ക്ഷേമബോധം കുറയുന്നതിന് കാരണമാകുന്നു. 53 ശതമാനം സ്ത്രീകള്‍ മാത്രമാണ് 2023ല്‍ തങ്ങളുടെ കുടുംബത്തോടും സമൂഹത്തോടും ക്വാളിറ്റി സമയം ചെലവഴിച്ചതെന്ന് വ്യക്തമാക്കിയത്. 2022ല്‍ ഇത് 64 ശതമാനമായിരുന്നു. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വെല്ലുവിളി നേരിടുന്നതായി പഠനത്തില്‍ വെളിപ്പെടുന്നതായി കപൂര്‍ പറഞ്ഞു.
2023ലെ പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്
ഡിജിറ്റല്‍ കേന്ദ്രീകൃതമായ ക്ഷേമം പ്രധാനഘട്ടത്തില്‍
ആരോഗ്യ സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും കൂടിച്ചേരുന്ന കാലഘട്ടത്തില്‍, ഐസിഐസിഐ ലൊംബാര്‍ഡിന്റെ റിപ്പോര്‍ട്ട് ആരോഗ്യ സാങ്കേതിക വിദ്യയുടെ മുന്നേറ്റം സൂചിപ്പിക്കുന്നു. ക്ഷേമകാര്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉപോയഗത്തിലെ കുതിച്ചുചാട്ടം, പ്രത്യേകിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം, പരിവര്‍ത്തനാത്മകമായ മാറ്റത്തെ പ്രതിഫലിക്കുന്നു. നിക്ഷേപ ഉപദേശങ്ങള്‍ക്കായി പരമ്പരാഗത ബിസിനസ് മാധ്യമങ്ങളിലൂടെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ്തിരിയുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഫിന്‍ഫ്‌ളുവേഴ്‌സിന്റെ യുഗത്തിലെത്തിയിരിക്കുന്നു.
* 70% ഇന്ത്യക്കാരും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.
* ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്നുവെന്ന് ചിന്തിക്കുന്നവരില്‍ 45 ശതമാനം പേര്‍ ഈ പ്ലാറ്റ്‌ഫോമുകളിലെ പ്രചോദനാത്മകമായ ഉള്ളടക്കം ശാരീരികവും മാനസികവുമായ സൗഖ്യം നല്‍കുന്നതായി വിശ്വസിക്കുന്നു.
* സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഫിറ്റ്‌നസ് ട്രക്കിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും(72%) അല്ലാത്തവരിലും(54%) വെല്‍നെസ് സൂചിക മികച്ചതാണ്.
സോഷ്യല്‍ വെല്‍നെസ്: പ്രവണത കുറയുന്നു
അവബോധം, പ്രവര്‍ത്തനം, സ്വാധീനം എന്നിവയിലെ കുറവ് സമൂഹ്യക്ഷേമത്തിലും ഇടിവുണ്ടാക്കുന്നു. ടിയര്‍ 1 പട്ടണങ്ങളിലെ സ്ത്രീകള്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഈ ഇടിവ് പ്രകടമാണ്. കമ്യൂണിറ്റി ഇടപഴകല്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഇത് വെളിപ്പെടുത്തുന്നു.
*2023ല്‍ സാമൂഹ്യക്ഷേമം 3 ശതമാനം കുറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളിലാണ് ഇത് കൂടുതല്‍.
* വര്‍ക്ക് ഫ്രം ഓഫീസ് പുനരാരംഭിച്ചത് ഇതിന് പ്രധാന പങ്കുണ്ട്.
* കുടുംബത്തോടൊപ്പം ക്വാളിറ്റി സമയം ചെലവഴിക്കുന്നത് ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ കുറവാണ്. 2023ലെ 64 % ആയി താരതമ്യം ചെയ്യുമ്പോള്‍ 2023ല്‍ 53%മായി കുറഞ്ഞു.
യുവാക്കള്‍: സമ്മര്‍ദവും അമിതജോലിയും
യുവതലമുറയില്‍ പ്രത്യേകിച്ച് ജെന്‍ സീ, മില്ലേനിയല്‍സ് എന്നിവരില്‍ ഉയര്‍ന്ന ഉത്കണ്ഠ, പ്രാപ്തിയുടെ അഭാവം, അമിതവണ്ണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അടിയന്തര ആരോഗ്യ ഇടപെടലുകള്‍ ആവശ്യപ്പെടുന്നു.
* 77% ഇന്ത്യക്കാരും സമ്മര്‍ദത്തിന്റെ ഒരു ലക്ഷണമെങ്കിലും അനുഭവിക്കുന്നുണ്ടെന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജെന്‍ സീ, മില്ലേനിയല്‍സ് എന്നിവരുടെ കാര്യത്തില്‍ ഈ സംഖ്യ ഇതിലും കൂടുതലാണ്.
* ജോലിസ്ഥലത്തെ ക്ഷേമത്തിലെ കുറവ് ഭയാനകമായ അവസ്ഥയിലേക്ക് നയിച്ചു. സ്വന്തമായി ആവശ്യത്തിന് സമയം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് നാലില്‍ മൂന്ന് ജെന്‍ സീക്കാരും പ്രതികരിച്ചു. ആഴ്ചയുടെ തുടക്കത്തില്‍തന്നെ അവര്‍ ക്ഷീണം അനുഭവിക്കുന്നു. ജോലി സമയത്തിനുശേഷവും ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നു.
ഇന്ത്യയുടെ ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ
ഏകദേശം 35 ശതമാനംപേരും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ ഉള്ളവരാണ്. വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനത്തിലേക്ക് ഇത് വെളിച്ചംവീശുന്നു.
* ജെന്‍ എക്‌സ് വിഭാഗം ഈ അവസ്ഥകളുടെ ഭാരം വഹിക്കുന്നതായി കാണുന്നു. പലപ്പോഴും അവരുടെ മാതാപിതാക്കളില്‍നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നു.
* ഹൃദയാരോഗ്യം നിര്‍ണായകമായി തുടരുന്നു. പ്രതികരിച്ചവരില്‍ 35 ശതമാനം പേര്‍ക്കേ റിസ്‌ക് ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. ഉയര്‍ന്ന അവബോധത്തിന്റെ ആവശ്യകത ഇത് സൂചിപ്പിക്കുന്നു.
* 77 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാം.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മാറി
ഈ സൂചിക ഒരു നിര്‍ണായക യാഥാര്‍ഥ്യത്തെ തുറന്നുകാട്ടുന്നു; ഓരോ മൂന്നാമത്തെ വ്യക്തിയും സമ്മര്‍ദം അനുഭവിക്കുന്നു. സമ്മര്‍ദം, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ബാധിച്ചവരുടെ മാനസികാരോഗ്യം ഗണ്യമായി കുറയുന്നു.
* 2022നെ അപേക്ഷിച്ച് മാനസിക ആരോഗ്യം നേടുന്നതില്‍ രണ്ടാമത്തെ പ്രധാനപ്പെട്ട ഒന്നായി തുടരുന്നു. ഇടിവ് 2%.
* മറ്റെല്ലാ മേഖലകളുമായി താരമ്യം ചെയ്യുമ്പോള്‍ ടിയര്‍ 1 നഗരങ്ങള്‍ മാനസികാരോഗ്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
* സമ്മര്‍ദങ്ങളെ നേരിടാനുള്ള വഴികളെക്കുറിച്ചുള്ള അവബോധത്തില്‍ 2023ല്‍ ഇടിവുണ്ടായിരിക്കുന്നു.
* ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം കുടുംബവും സുഹൃത്തുക്കളും വിഷാദരോഗത്തെക്കുറിച്ച് ആത്മവിശ്വാസം നല്‍കുന്നതിനള്ള പ്രധാനഘടകങ്ങളായി തുടരുന്നു. വിഷാദരോഗ ലക്ഷണങ്ങള്‍ നേരിടുന്ന ഓരോ 3 വ്യക്തികളില്‍ ഒരാള്‍ക്ക് മാത്രമേ പ്രൊഫഷണല്‍ സഹായം ലഭിച്ചിട്ടുള്ളൂ