ചിക്കൻ തോരൻ, ചിക്കൻ കറി, ബ്രോസ്റ്റഡ് ചിക്കൻ അങ്ങനെ എത്ര വിഭവങ്ങളാണ് ചിക്കനിൽ. സ്ഥിരമായൊരു വിഭവമാണ് ചിക്കൻ ഫ്രൈ. ഇന്ന് കുറച്ച് വെറൈറ്റി ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ?
മുളക്പൊടിയും മല്ലിപ്പൊടിയും ഒരു പാനിൽ എടുത്ത് ഏകദേശം രണ്ട് മിനിറ്റോളം ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. ഇതേ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റണം. പച്ചമുളക്, മഞ്ഞൾ എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നന്നായി പാകം ചെയ്യുക. അല്പം ഗരം മസാല കൂടെ ചേർത്ത് ഇളക്കുക നേരത്തെ കഴുകി മഞ്ഞൾ പുരട്ടി വെച്ച ചിക്കൻ ഇതിലേയ്ക്ക് ചേർക്കുക. എല്ലാം നാന്നായി യോജിപ്പിക്കുക.ഇനി നേരത്തെ റോസ്റ്റ് ചെയ്ത് വെച്ച മുളക്പൊടി-മല്ലിപ്പൊടി കൂട്ട് ഇതിലേയ്ക്ക് ചേർക്കുക. നാരങ്ങാനീരും ചേർത്ത് എല്ലാം നന്നായി ഇളക്കണം. ഇനി അരിഞ്ഞ തക്കാളി ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഇനി പാൻ അടച്ച് വെച്ച് 10-15 മിനിറ്റ് വരെ നന്നായി പാകം ചെയ്യുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഒന്ന് കൂടെ ഇളക്കിയിടുക. ചിക്കൻ വെന്തില്ലെങ്കിൽ വീണ്ടും ഒരു നാലഞ്ച് മിനിറ്റ് കൂടെ പാകം ചെയ്യാം.
[ചേരുവകൾ എല്ലാം ചിക്കന് ആവശ്യാനുസരണം എടുക്കുക]