ഇന്ത്യ മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ നീളുന്ന 1000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റി (Gelephu Mindfulness City) പദ്ധതി പ്രഖ്യാപിച്ച് ഭൂട്ടാൻ രാജാവ് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്. 116-ാമത് ദേശീയ ദിന പ്രസംഗത്തിൽ രാജാവ് പ്രധാനമായും ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റി എന്ന ഗെലെഫു പ്രത്യേക ഭരണ മേഖലയെ പ്രഖ്യാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യൻ അതിർത്തിക്ക് സമീപമാണ് കഴിഞ്ഞ ദിവസം (2023 ഡിസം 17 ) പ്രഖ്യാപിക്കപ്പെട്ട മെഗാ സിറ്റി പദ്ധതി. ദക്ഷിണേഷ്യ അഭൂതപൂർവ്വമായ സാമ്പത്തിക പരിവർത്തനത്തിലാണ്. ഏകദേശം 200 കോടി ജനങ്ങൾ അധിവസിക്കുന്ന മേഖലക്ക് ഇത് വളർച്ചയുടെയും അനവധി അവസരങ്ങളുടെയും കാലഘട്ടവുമാണ് – രാജാവ് പറഞ്ഞു.
അസം, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങൾ, മ്യാൻമർ, തായ്ലൻ്റ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള കരമാർഗം ഈ പദ്ധതയിലൂടെ സാക്ഷാത്കരിക്കപ്പെട്ടേക്കും.
ദക്ഷിണേഷ്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയെന്നതാണ് പ്രത്യേകത. ഗെലെഫു (സംദ്രൂപ് ജോങ്ഖാർ ) നിന്നാണിത് ആരംഭിക്കുന്നത്. അവസരം മുതലെടുക്കുന്നതിനായ് നല്ല പദ്ധതികൾ ആസൂത്രണം ചെയ്യണം. ഉത്സാഹത്തോടെ ഒരുമിച്ച് പ്രവർത്തിയ്ക്കണം. വൻ നേട്ടങ്ങൾ കൊയ്യാനുള്ള അതുല്യമായ സാഹചര്യമാണിതെന്ന് പദ്ധതിയുടെ പ്രാധാന്യത്തിലൂന്നിയുള്ള പ്രസംഗത്തിൽ രാജാവ് വിവരിച്ചു.
പ്രത്യേക സാമ്പത്തിക മേഖലയെന്ന നിലയിൽ ഗെലെഫു പ്രത്യേക ഭരണ മേഖല (Special Administrative Region – SAR) യാകും ആവശ്യമായ നിയമങ്ങളും നയങ്ങളും രൂപീകരിക്കാനുള്ള സ്വയംഭരണാവകാശമു ണ്ടായിരിക്കും. എക്സിക്യൂട്ടീവ് സ്വയംഭരണവും നിയമപരമായ സ്വതന്ത്രാധികാരവും അനുവദിക്കപ്പെടും. അനുകൂലമായ വ്യാപാരാന്തരീക്ഷവും ആകർഷകമായ പ്രോത്സാഹനങ്ങളും നൽകി പരമാവധി വിദേശ നിക്ഷേപം ആകർഷിക്കും. ശക്തമായ സാമ്പത്തിക മേഖല സൃഷ്ടിക്കുകയെന്നതാണ് എസ്എആർ സ്ഥാപിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം .
ബുദ്ധമത ആത്മീയ പൈതൃകത്തിലും ഭൂട്ടാനീസ് സ്വത്വ വൈശിഷ്ട്യത്തിലൂന്നി സുസ്ഥിര വ്യവസായ – വ്യാപാര സംരംഭങ്ങളുൾക്കൊള്ളുന്ന ആകർഷക സാമ്പത്തിക മേഖല വാർത്തെടുക്കുന്നതിലായിരിക്കും മെഗാ പദ്ധതി. ഗെലെഫുവിലെത്തുന്ന കമ്പനികളും വ്യക്തികളും ഭൂട്ടാനീസ് സംസ്കാരത്തോടും പാരമ്പര്യങ്ങളോടും സംവേദനക്ഷമതയുള്ളവരാണെന്നും ഭൂട്ടാനീസ് സ്വത്വത്തെ മാനിച്ച് ഭൂട്ടാന്റെ മൂല്യങ്ങൾ പങ്കിടുന്നുവെന്നും ഉറപ്പാക്കാൻ സ്ക്രീനിംഗ് പ്രക്രിയയുണ്ടാകുമെന്ന് രാജാവ് വ്യക്തമാക്കി. ഭൂട്ടാന്റെ മൊത്തം ഉപരിതലത്തിന്റെ 2.5 ശതമാനം വിസ്തൃതിയിലുള്ള പ്രത്യേക
സാമ്പത്തിക മേഖലയിലേക്ക് ക്ഷണിക്കപ്പെടുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഭൂട്ടാനും അതിൻ്റെ ജനതയ്ക്ക് ഏറ്റവും പ്രയോജനപ്രദമായവ തെരഞ്ഞെടുക്കപ്പെടും.
പദ്ധതി രാജ്യത്തിനാകെ വൻ നേട്ടങ്ങൾ കൈവരുത്തുമെന്ന് രാജാവ് പറഞ്ഞു.
റോഡുകൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായ് വൻ നിക്ഷേപങ്ങളുണ്ടാകും ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റിയിൽ. വിദേശ നിക്ഷേപങ്ങളുടെ പിൻബലത്തിൽ ഓഫീസുകൾ, വസതികൾ, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ നിർമ്മിക്കപ്പെടും. സാമ്പത്തിക വളർച്ചാ പ്രക്രിയയിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് രാജാവ് വിശദീകരിച്ചു.
also read ആഗോള നിരായുധീകരണത്തിനു പകരം റഷ്യൻ ആയുധീകരണം