ചണ്ഡീഗഡ്: അതിര്‍ത്തിയില്‍ ഡ്രോണ്‍വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് അതിര്‍ത്തി രക്ഷാസേന പിടികൂടി. പഞ്ചാബിലെ അമൃത്സറില് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് ഡ്രോണും 500 ഗ്രാമിലധികം ഹെറോയിന്‍ എന്നിവ ബിഎസ്എഫ് കണ്ടെടുത്തത്.
പഞ്ചാബ് പോലീസിനൊപ്പം ശനിയാഴ്ച വൈകുന്നേരം അമൃത്സറിലെ ധനോ ഖുര്‍ദ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്.
11 ന് അമൃത്സറിലെ റൊറന് വാല വില്ലേജിലെ കൃഷിയിടത്തില്‍ നിന്നും ബിഎസ്എഫ് സൈനികര്‍ മയക്കുമരുന്നുമായി ഡ്രോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് 450 ഗ്രാം ഹെയോറന് കണ്ടെടുത്തിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു