തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് വിതരണത്തിന് 71 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്ഷന് ആവശ്യമായ തുക നവംബര്‍ മുതല്‍ സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഈ മാസത്തെ പെന്ഷന് വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1335 കോടി രൂപയാണ് സർക്കാർ നൽകിയത്. ഈവർഷത്തെ ബഡ്ജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സർക്കാർ 5034 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്.
ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9970 കോടി രൂപയാണ്. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു