(എ)ബീജങ്ങളുടെ ഉല്‍പാദനത്തകരാറുകള്‍
മിക്കവാറും 60 ശതമാനം പുരുഷ വന്ധ്യതയുടെ കാരണം ബീജങ്ങളുടെ ഉല്പാദനത്തിലുള്ള തകരാറുകള്‍ ആണ്.
1. Aspermia
ഇത്തരം അവസ്ഥയില്‍ ശുക്ലം തന്നെ ഉണ്ടാകാത്തതോ പുറത്തേക്ക് വിസര്‍ജ്ജിക്കാത്തതോ ആയ അവസരം ഉണ്ടാകുന്നു. പ്രോസ്റ്റേറ്റു ഗ്രന്ഥിയുടെ സര്‍ജ്ജറിക്കു ശേഷമോ, ചില രോഗങ്ങള്‍ മൂലമോ, ബീജ വാഹിനി കുഴലുകളിലെ തടസ്സങ്ങള്‍ മൂലമോ, ചില രോഗങ്ങൾക്കുള്ള മരുന്നുകള്‍ പതിവായി കഴിക്കുന്നതു കൊണ്ടോ ഇങ്ങനെ സംഭവിക്കാം.
2. Azoospermia
ശുക്ലത്തില്‍ ബീജങ്ങളുടെ പൂര്‍ണമായ അഭാവമാണ് ഇവിടെ സംഭവി ക്കുന്നത്. വൃഷ്ണങ്ങളുടെ ജന്മനാലുള്ള അഭാവമോ മറ്റു വൈകല്യങ്ങൾ കൊണ്ടോ ഇത്തരം അവസ്ഥ സംജാതമാകാം. രണ്ടോ മൂന്നോ തവണത്തെ ബീജ പരിശോധനകളില്‍ ഇതേ ഫലമാണ് ആവർത്തി ക്കുന്നതെങ്കിൽ ഉടനെ തന്നെ വൃഷ്ണത്തിൻറെ Biopsy പരിശോധന നടത്തുകയും ഔഷധങ്ങൾ ഫലിക്കുന്നുണ്ടോ എന്നു വിലയിരുത്തകയും വേണം.
Sertolli cell syndrome: ഈ അവസ്ഥയിലും പൂര്‍ണ്ണമായും ഉള്ള ബീജിത്തിൻറെ അഭാവം സംഭവിക്കുന്നു.
3. Oligozoospermia
പുരുഷ ബീജങ്ങളുടെ സംഖ്യ കുറയുമ്പോള്‍ വന്ധ്യതക്കുള്ള സാധ്യത ഏറുന്നു. സർവ്വസാധാരണമായി കാണുന്ന വന്ധ്യതാ കാരണങ്ങളി ലൊന്നാണ് ഇത്. ഇത്തരം അവസ്ഥയിലേക്കു കൊണ്ടുപോകുന്ന രോഗങ്ങള്‍ താഴെ പറയുന്നവയാണ്.
Varicocoele:
വൃഷ്ണങ്ങളിലെ സിരകള്‍ തടിക്കുന്നതു കാരണം അവിടെ ശരിയായ രക്തചംക്രമണം തടസ്സപ്പെടുകയും വൃഷ്ണങ്ങ ളിലെ താപനില അധികരിക്കുകയും ബീജോല്പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. ബീജ ങ്ങളുടെ എണ്ണക്കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊ ന്നാണിത്. ഇത്തരം അവസ്ഥയുടെ പ്രഥമ സ്റ്റേജുകള്‍ക്ക് (grade)ഹോമിയോ ഹെർബൽ ഔഷധങ്ങൾ വളരെ ഫല പ്രദമാണ്. പിന്നീടുള്ള സ്റ്റേജാണെങ്കില്‍ സര്‍ജറി ആവശ്യമായി വരും.
അണുബാധ
അലോപ്പതി ചികിത്സമൂലം മുണ്ടിനീര് (തൊണ്ടിവീക്കം) പോലുള്ള രോഗങ്ങള്‍ ചിലപ്പോള്‍ വൃഷ്ണങ്ങളെ ബാധിച്ച് ബീജോല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീകളിലാണെങ്കിൽ സ്തനങ്ങളിൽ ബാധിക്കുന്നു.
പുകവലി
പുകവലി പുരുഷ ബീജോല്‍പാദനത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
Torsion/ injury
വൃഷ്ണങ്ങള്‍ക്കു ഏൽക്കുന്ന ആഘാതങ്ങളോ മുറിവുകളോ ടോര്‍ഷന്‍ എന്ന അവസ്ഥയോ ബീജോല്‍പാദനത്തെ സാരമായി തടസ്സപ്പെടുത്താം.
ചില മരുന്നുകളും, റേഡിയേഷനുകളും ബീജോല്‍പാദനത്തെ പ്രതി കൂലമായി ബാധിക്കാറുണ്ട്.
ASA : Anti sperm Antibody
ബീജാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആൻറീ ബോഡി ബീജങ്ങളുടെ ചലനശേഷിയെയും അണ്ഡവുമായുള്ള സംയോഗത്തെയും തടസ്സപ്പെടുത്തുന്നു.
chriptorchidism
വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയിലേക്ക് എത്തിച്ചേരാത്ത അവസ്ഥയെ chriptorchidismഎന്ന് പറയപ്പെടുന്നു. രണ്ടു വയസ്സിനു മുമ്പു തന്നെ ഔഷധ ങ്ങൾ കൊണ്ടോ ഓപ്പറേഷൻ മുഖേനയോ ഇത് സാധ്യമാക്കിയില്ലെങ്കില്‍ വന്ധ്യതക്കും കാന്‍സറിനും സാധ്യത സൃഷ്ടിക്കുന്നു.
Asthenospermia
സംഭോഗ വേളയിൽ യോനീ നാളത്തില്‍ വിസർജ്ജിക്കപ്പെടുന്ന പുരുഷ ബീജങ്ങള്‍ ഗര്‍ഭാശയ ഗളം, ഗര്‍ഭാശയം ഇവ കടന്ന് മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫളോപ്യന്‍ നാളിയിലെത്തി അതിനുള്ളിലെ ആംപുല്ല എന്ന ഭാഗത്തുവെച്ചാണ് അണ്ഡവുമായി സംയോജി ക്കേണ്ടത്. അതുകൊണ്ട് ബീജങ്ങളുടെ ചലനശേഷിക്ക് വളരെ പ്രധാനമാണ് ഉള്ളത്. ബീജങ്ങളുടെ ദ്രുത ചലന ശേഷി കുറയുന്ന ഈ അവസ്ഥ വന്ധ്യതക്ക് സാധ്യത വര്‍ധിപ്പി ക്കുന്നു.
Teratospermia
ബീജങ്ങളുടെ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങള്‍ അണ്ഡ-ബീജ സംയോ ജനത്തെ തടസ്സപ്പെടുത്തി വന്ധ്യതക്ക് സാധ്യതയുണ്ടാക്കുന്നു. ചില രോഗങ്ങ ളുടെ ഭാഗമായി ഈ അവസ്ഥ ഉണ്ടാകാം.
Hypospadias
ജന്മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണിത്. മൂത്രനാളി ലിംഗത്തിൻറെ അഗ്രത്തില്‍ തുറക്കാത്ത ഈ അവസ്ഥയില്‍ ബീജങ്ങള്‍ യോനിക്കുള്ളില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല.
1. ബീജവാഹിനികളിലെ തടസ്സങ്ങള്‍
30 ശതമാനത്തോളം വരുന്ന പുരുഷ വന്ധ്യതക്ക് കാരണം മേൽ പറഞ്ഞ തടസ്സങ്ങൾ തന്നെയാണ്. ബീജവാഹിനി കുഴലുകളുടെ ജന്മനാ ഉള്ള അഭാവമോ ലൈംഗിക രോഗങ്ങള്‍ക്കൊണ്ടുണ്ടാവുന്ന തടസ്സങ്ങളോ സര്‍ജറിക്ക് ശേഷമുള്ള തടസ്സങ്ങളോ കാരണങ്ങൾ കൊണ്ട് ബീജങ്ങള്‍ ഉൽപ്പാദിപ്പിക്കപ്പെടന്നുവെങ്കിലും അവയെ മൂത്രനാളി വഴി പുറത്തെ ത്തിക്കാന് കഴിയുന്നില്ല. ചില സന്ദർഭങ്ങളില്‍ സ്ഖലനസമയത്ത് ബീജങ്ങള്‍ പിന്നിലേക്ക് മൂത്രസഞ്ചിയിലെത്തുന്ന അവസ്ഥയുമുണ്ട്. സംഭോഗത്തിനു ശേഷം മൂത്രം പരിശോധിച്ചാല്‍ ഈ അവസ്ഥ മനസ്സിലാക്കാം.
1. ലൈംഗികമായ കാരണങ്ങള്‍
ഉദ്ധാരണ പ്രശ്നങ്ങള്‍:
ഭാഗികമോ പൂര്‍ണ്ണമോ ആയ ഉദ്ധാരണ പ്രശ്നങ്ങള്‍ മൂലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത ഒരു അവസ്ഥ.
സ്ഖലന പ്രശ്നങ്ങള്‍:
സംഭോഗത്തിനു മുമ്പ് തന്നെ സ്ഖലനം സംഭവിക്കുന്നത് അല്ലെങ്കില്‍ സ്ഖലനം തന്നെ സംഭവിക്കാത്തതോ ആയ അവസ്ഥ. പ്രമേഹം പോലുള്ള ചില രോഗങ്ങളുടെ ഭാഗമായോ സര്‍ജറിമൂലം നാഡീഞരമ്പുകള്‍ക്കുണ്ടായ ക്ഷതങ്ങള്‍ മൂലമോ സ്ഖലനം സംഭവിക്കാതിരിക്കാം.
പുരുഷന്മാരിലെ അമിതമായ ഉത്കണ്ഠ,ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് ഏറെക്കുറെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും ശീഘ്രസ്ഖലനത്തിനും കാരണമാകുന്നത്. ഇതിനായി ദമ്പതികള്‍ക്കു് കൗണ് സലിംഗും, സംയുക്തമായി ചെയ്യാവുന്ന ചില സംഭോഗ പരിശീല നങ്ങളും, യോഗയും നൽകുന്ന തോടൊപ്പം ഹോമ്യോ ഹെർബൽ ഔഷധങ്ങളും പ്രതിവിധിയായി നൽകാവുന്നതാണ്.
ഹോര്‍മോണ്‍ തകരാറുകള്‍
ബീജോല്‍പാദനത്തെ നിയന്ത്രിക്കുന്ന അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ കൊണ്ട് ബീജോത്പാദനം തടസ്സപ്പെടുന്നു. ഇവ കൂടാതെ പ്രത്യുല്പാദന അവയവങ്ങള്‍ക്കുണ്ടാവുന്ന കാന്‍സറുകള്‍,വീക്കങ്ങള്‍, മറ്റ് രോഗങ്ങള്‍ ഇവയും വന്ധ്യതക്ക് കാരണമാകാം.