കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരോപിച്ചു.
‘എന്റെ വാഹനത്തിന് അടുത്തേക്ക് വന്നുകഴിഞ്ഞാൽ അവടെ താൻ ചാടിയിറങ്ങും. ഞാൻ സഞ്ചരിക്കുന്നത് സർക്കാർ വാഹനത്തിലാണ്. അതുകൊണ്ടുതന്നെ ആ വാഹനത്തെ കൂടി സംരക്ഷിക്കുകയെന്നുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. പക്ഷേ അതിന് ആർക്കും ധൈര്യമില്ലല്ലോ. മുഖ്യമന്ത്രി വാടകക്കെടുത്ത ചില ഗുണ്ടകളാണ് എനിക്കുനേരെ പ്രതിഷേധിക്കുന്നത്’. ആ പ്രതിഷേധമൊന്നും ഞാൻ കാര്യമാക്കുന്നില്ല’- ഗവർണർ പറഞ്ഞു.
സർവകലാശാലയിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരാണ്. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എന്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്?.
ഇന്ത്യൻ പ്രസിഡന്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഗവർണർ എത്തുന്നതിന് മുമ്പ് യൂണിവെഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനുശേഷം അൽപ്പം മുമ്പാണ് ഗവർണർ യൂണിവെഴ്സിറ്റിയിലെത്തിയത്. ഇതിനുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി എത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു