കാടും, തണുപ്പും നിറഞ്ഞു സമാധാനമായൊരിടം. ഇവിടെ ചെറിയ കാറ്റും അധികം വെളിച്ചവും വയ്ക്കാത്ത പകലുകളും. ഇവിടുത്തെ പകലുകൾക്കെപ്പോഴും മൂടിയ മഞ്ഞിന്റെ മുഖമായിരിക്കും. മഹേഷിന്റെ പ്രതികാരത്തിൽ ‘ഇവിടുത്തെ കാറ്റാണ് കാറ്റ്’ എന്ന് സൂചിപ്പിച്ചതുപോലെ ഇവിടുത്തെ കാറ്റിന് ആയിരം കഥകൾ പറയാനുണ്ട്
വാല്‍പ്പാറ – പൊള്ളാച്ചി റൂട്ടിലെ ഈ 40 ഹെയര്‍ പിന് വളവുകളിലൂടെയുള്ള യാത്ര അതിമനോഹരമാണ്
എത്ര പോയാലും മതി വരാത്ത സ്ഥലമാണ് അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടം. വാഴച്ചാലിൽ ട്രിപ്പ് അവസാനിക്കുമെങ്കിലും ചെക്കപോസ്റ്റ് പിന്നിട്ടാൽ നല്ലൊരു യാത്രകൂടി ആസ്വദിക്കാനാകും. ആനയു മറ്റു മൃഗങ്ങളുമൊക്കെ ഈ വഴിയിൽ നിൽപ്പുണ്ടാകും
മലക്കപ്പാറയിൽ നിന്നും 28 കി.മീറ്ററാണ് വാൽപ്പാറയിലേക്ക്. പോകുന്ന വഴി കാട്ടുകോഴികളേയും സിംഹവാലൻ കുരങ്ങുകൾ, മാൻ, വേഴാമ്പൽ, ധാരാളം പക്ഷികളേയും കാണാം. മലക്കപ്പാറയിൽ എത്തിയാൽ ടീ ബ്രേക്കിനുള്ള സൗകര്യമുണ്ട്. ചെക്ക് പോസ്റ്റിൽ ഇൻഫോർമേഷൻ നൽകിയതിന് ശേഷം ഷോളയാർ ഡാം വിസിറ്റ് ചെയ്ത് തണുത്ത വെള്ളത്തിൽ ഒരു കുളി യാത്രികർക്ക് ഒഴിവാക്കാൻ കഴയില്ല.
അടുത്തത് ആളിയാർ ഡാമിലേക്കുള്ള രസകരമായ യാത്ര. ജൂൺ ജൂലായ് മാസങ്ങളാണ് പ്രധാന സീസൺ. ഈ മാസങ്ങളിൽ മലക്കപ്പാറ എപ്പോഴും കോടമഞ്ഞിനാൽ പൊതിഞ്ഞിരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഉൽസവങ്ങളും ഈ മാസങ്ങളിലാണ് . ഇവരുടെ കലാപരിപാടികളും ഉണ്ടാവും. മലക്കപാറയിൽ ഹോം സ്റ്റേ ലഭ്യമാണ്.
അതിരപ്പള്ളി – വാൽപ്പാറ റൂട്ട് കാനന ഭംഗി ആസ്വദിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉതകുന്ന വഴിയാണ്. അതിരപ്പള്ളിയിൽ ഫോറെസ്റ് ചെക്ക് പോസ്റ് ഉണ്ട്. പോകുന്ന സ്ഥലവും വണ്ടിയുടെ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. വണ്ടി ഫോറെസ്റ് ഓഫീസർ പരിശോധിച്ചതിനു ശേഷമേ പോകുവാൻ അനുവാദം നൽകുകയുള്ളൂ. പോകുന്ന വഴി നിബിഡ വനം ആയതിനാൽ എവിടെയും നിർത്തരുതെന്ന നിർദേശം ഉണ്ടാകും. മഴക്കാലത്തു വാൽപ്പാറക്ക് ഭംഗി കൂടും. തേയില തോട്ടങ്ങൾ നിറഞ്ഞ ഭാഗങ്ങൾ ഒരുപാട് ഉണ്ട് അവിടെ. താമസ സൗകര്യം ഒരുപാടുള്ള നല്ല ഒരു ടൗൺ ആണ് വാൽപ്പാറ. സമയം ഉണ്ടെങ്കിൽ കാണുവാൻ ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. കാണേണ്ട സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതരുടെ പക്കലിൽ നിന്നും ലഭിക്കും. തിരിച്ചു വരുമ്പോൾ ആളിയാർ – പൊള്ളാച്ചി വഴി വന്നാൽ മറ്റൊരു മനോഹര യാത്രക്ക് കൂടി സാക്ഷ്യം വഹിക്കാം. ഒരുപാട് വ്യൂപോയിന്റ്സും ഹെയർ പിൻ ബെൻഡ് ഉം ഉള്ള പാത. പോകുന്ന വഴിക്കു തന്നെ ആണ് മൊൻകീ ഫാൾസ് വെള്ള ചാട്ടം. ഒമ്പതാമത്തെയും പതിനൊന്നാമത്തേയും ഹെയർപിൻ ബെന്റുകളിൽ നിന്നുള്ള ആളിയാർ ഡാമിന്റെ വിദൂര ദൃശ്യം മനോഹരം തന്നെ. നീലഗിരി താർ ഇവിടെയുള്ള മലകളിൽ മേഞ്ഞു നടക്കുന്നത് കാണാം. നല്ലൊരു കാടിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇപ്പൊ തന്നെ കയറിക്കോളു
READ ALSO വിവാഹ മോചന ക്ഷേത്രം അഥവാ ദ ഡിവോഴ്സ് ടെംപിൾ