ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യംവിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് സംഭവം. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യംവിളിച്ച രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്ചേര്ന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.
ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഇവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ കീഴ്പ്പെടുത്തിയിരുന്നു. എന്നാല്‍, ബസിനുപിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകര്‍ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു