ഗസ്സ സിറ്റി: ഗസ്സയിൽ അറുതിയില്ലാതെ ആക്രമണം തുടരുന്നു. മധ്യ, വടക്കൻ ഗസ്സയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്.
ഗസ്സയിൽ ഓരോ മിനിട്ടിലും മരിച്ചുവീഴുന്ന മനുഷ്യരുടെ കണക്കെടുക്കാൻ പോലുമാകുന്നില്ല. കെട്ടിടങ്ങൾക്കിടയിലും മറ്റും മരണം കാത്ത് കിടക്കുന്നവർ തന്നെ ഏറെയാണ്.
ഒക്ടോബർ 7 മുതൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 18,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ മരണസംഖ്യ 1,147 ആണ്. ഗസ്സ മുനമ്പിന്റെ തെക്കുഭാഗത്തും കരയാക്രമണം ശക്തമാണ്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റാഫ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ പ്രതിനിധികൾ ഈജിപ്തിലെത്തി. യു.എ.ഇ.യും ഈജിപ്തും ചേർന്ന് സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ റഷ്യയിൽ നിന്നും യുകെയിൽ നിന്നുമുള്ള അംബാസഡർമാരുൾപ്പെടെ പത്തോളം അംബാസഡർമാർ പങ്കെടുത്തു. യുഎസും ഫ്രാൻസും പ്രതിനിധികളെ അയച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു