വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മിസ് ഇന്ത്യ യുഎസ്എ കിരീടം സ്വന്തമാക്കി റിജുല്‍ മൈനി. മിഷിഗണില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിയും മോഡലുമായ റിജുല്‍ ഇന്ത്യൻ- അമേരിക്കൻ വംശജയാണ്.
വിര്‍ജീനിയയില്‍ നിന്നുള്ള ഗ്രീഷ്മ ഭട്ട് ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനവും നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഇഷിത പൈ റായ്കര്‍ സെക്കൻഡ് റണ്ണര്‍ അപ് സ്ഥാനവും സ്വന്തമാക്കി. 57 പേരാണ് മത്സരിച്ചിരുന്നത്.
മസാച്ചുസെറ്റ്സില്‍ നിന്നുള്ള സ്നേഹ നമ്ബ്യാര്‍ മിസിസ് ഇന്ത്യ യുഎസ് എ കിരീടവും പെൻസില്‍വാനിയയില്‍ നിന്നുള്ള സലോണി രാംമോഹൻ മിസ് ടീൻ ഇന്ത്യ യുഎസ്എ കിരീടവും സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു