ഹവാന: ഭീകരാക്രമണത്തിനുള്ള പദ്ധതിയുമായി അമേരിക്കയില്‍നിന്നു വന്നയാളെ അറസ്റ്റ് ചെയ്തതായി ക്യൂബൻ സര്‍ക്കാര്‍ അറിയിച്ചു.ക്യൂബൻ വംശജനായ ഇയാള്‍ തെക്കൻ ഫ്ലോറിഡയില്‍നിന്നു ജെറ്റ്സ്കീയിലാണ് എത്തിയത്. ആയുധങ്ങളും കൊണ്ടുവന്നിരുന്നു.
ക്യൂബയില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ആക്രമണം നടത്താനായിരുന്നു പദ്ധതി. അമേരിക്കയിലെ ക്യൂബൻ വംശജര്‍ ഉള്‍പ്പെട്ട രണ്ടു ഭീകര സംഘടനകളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ക്യൂബൻ സര്‍ക്കാര്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു