ബേബി പൗഡറിന്റെ മണം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതിന്റെ മണം ആസ്വദിക്കാനായി ഇടയ്ക്കിടെ കുഞ്ഞുങ്ങളെ മണപ്പിച്ചു നോക്കുന്നവര്‍ വരെ ഉണ്ട്.എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ദിവസവും ബേബി പൌഡര്‍ കഴിക്കുകയാണ് ഒരമ്മ. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാൻസില്‍ താമസിക്കുന്ന ഡ്രേക മാര്‍ട്ടിനാണ് താൻ എല്ലാ ദിവസവും ഒരു കുപ്പി ബേബി പൗഡര്‍ കഴിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇരുപത്തിയേഴുകാരിയായ ഡ്രേക മാര്ട്ടിൻ താൻ ദിവസവും 623 ഗ്രാം (22 ഔണ്‍സ്) ബേബി പൗഡര്‍ കഴിക്കുന്നതായാണ് അവകാശപ്പെട്ടത്. ഈ വര്‍ഷം 4,000 ഡോളറാണ് അതിനായി ചിലവഴിച്ചത്. ഒരു ദിവസം 14 ഡോളറിന്റെ പൗഡര്‍ ഇവര്‍ കഴിക്കുന്നുണ്ട്. സാധാരണ ഭക്ഷണം കഴിക്കുന്നതുപോലെ ബേബി പൗഡറും താൻ ആസ്വദിക്കാറുണ്ടെന്നും ആ ശീലം ഉപേക്ഷിക്കാൻ തയാറല്ലെന്നുമാണ് ഡ്രേക പറയുന്നത്. ഗര്‍ഭകാലത്ത് മാത്രമാണ് ഡ്രേക ബേബി പൗഡര്‍ കഴിക്കാതിരുന്നത് .
അതേസമയം കാലങ്ങളായി ഇത് കഴിക്കുന്നുണ്ടെങ്കിലും ഇതുവരെ തനിക്ക് ആരോഗ്യപ്രശ്നങ്ങളോ ദഹനസംബന്ധമായ പ്രശ്നങ്ങളോ അനുഭവിച്ചിട്ടില്ലെന്നും ഡ്രേക അവകാശപ്പെടുന്നു. ചോക്ക് അല്ലെങ്കില്‍ പെയിന്റ് പോലുള്ള ഭക്ഷ്യേതര വസ്തുക്കള്‍ കഴിക്കാൻ തോന്നുന്ന ആസക്തി അഥവാ പിക എന്ന അസുഖമാണ് തനിക്കെന്നും അതുകൊണ്ട് ഇത്തരം പൊടികളോടുള്ള ഇഷ്ടം കൂടുതലാണെന്നുമാണ് ഡ്രേക പറയുന്നത്. എന്ത് സംഭവിച്ചാലും താൻ ഈ ശീലം നിര്‍ത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഡ്രേക പറയുന്നു.
പലപ്പോഴും തന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ ശീലം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആരെങ്കിലും പൗഡര്‍ കഴിക്കരുതെന്ന് പറഞ്ഞാല്‍ താൻ അസ്വസ്ഥയാകുമെന്നും യുവതി പറയുന്നു. യാത്ര പോകുമ്ബോള്‍ മിനിമം മൂന്നു കുപ്പി ബേബി പൗഡറെങ്കിലും കയ്യില്‍ കരുതുകയും ചെയ്യാറുണ്ടത്രെ. അതേസമയം താൻ പൗഡര്‍ കഴിക്കുന്നത് കണ്ട് മകനും ഇപ്പോള്‍ പൌഡര്‍ ചോദിക്കാറുണ്ടെന്നും യുവതി പറയുന്നു.