ആലപ്പുഴ : റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധത്തിനും,കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ 2024 ജനുവരി 20 ന് കേരളത്തിൽ ഉടനീളം ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ 2 ലക്ഷം യുവജനങ്ങളെ അണിനിരത്തും. അരൂർ മുതൽ ഓച്ചിറ വരെയാണ് ആലപ്പുഴ ജില്ലയിൽ മനുഷ്യച്ചങ്ങല തീർക്കുന്നത്. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ചേർന്ന ജില്ലാതല സംഘാടകസമിതി യോഗം. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി.