ആലപ്പുഴ : സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന പരിരക്ഷയിലേക്കും അവകാശങ്ങളിലേക്കും വെളിച്ചം വീശി വനിതാ കമ്മിഷന് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ശ്രദ്ധേയമായി. ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ജീവിതത്തില്‍ വരുത്തുന്ന താളപ്പിഴകള്‍ എന്നിവ സംബന്ധിച്ച് സെമിനാറില്‍ അവബോധം നല്കി. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സെമിനാര്‍ ആരംഭിച്ചത്.
read also:കാനം രാജേന്ദ്രന് വിട: വിലാപയാത്ര കോട്ടയത്തേക്ക്, വഴിനീളെ ആദരമർപ്പിച്ച് ആയിരങ്ങൾ
ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഫാ. പോരൂക്കര ഓഡിറ്റോറിയത്തില്‍ നടത്തിയ സംസ്ഥാനതല സെമിനാര്‍ വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. സ്ത്രീകളും ഭരണഘടനയും എന്ന വിഷയം ആലപ്പുഴ ജില്ലാ കോടതി ഫാമിലി കൗണ്‍സിലര്‍ അഡ്വ. ജീനു എബ്രഹാം അവതരിപ്പിച്ചു. ലഹരിയുടെ വിപത്ത് എന്ന വിഷയം വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന അവതരിപ്പിച്ചു.
ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫില്ലമ്മ ജോസഫ്, വാര്‍ഡ് മെമ്പര്‍ തോമസ് ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.കെ. സുധര്‍മ്മ, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു.