കോഴിക്കോട്: ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നാണു സമാന്തര യോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
സി.എം ഇബ്രാഹിം സി.കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തുന്നത്. അടുത്ത വര്‍ഷം സംസ്ഥാന സമിതികള്‍ പുനഃസംഘടിപ്പിക്കുമെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു. അതേസമയം പാര്‍ട്ടി അടിസ്ഥാന നയങ്ങളില്‍ നിന്ന് മാറുമ്ബോള്‍ അതിനെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്ന് സി.കെ നാണുവും പ്രതികരിച്ചു.
Read also:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
‘ഞാൻ പാര്‍ട്ടിയുടെ അടിസ്ഥാന തീരുമാനങ്ങള്‍ക്കെതിരായി ഞാൻ ഒന്നും പറയാറില്ല. പക്ഷേ ജനദാദള്‍ വളരെക്കാലമായി സ്വീകരിച്ച അടിസ്ഥാന തത്വത്തിനെതിരായി ചിലര്‍ ആളുകള്‍ക്കിടയില്‍ പാര്‍ട്ടിയെ അപമാനിക്കുന്ന രൂപത്തില്‍ പെരുമാറുമ്പോള്‍ അത് ശരയല്ലെന്ന് പറയാനുള്ള ബാധ്യത എനിക്കുണ്ട്. അത് മാത്രമാണ് ഞാൻ ചെയ്തത്. ന്യായമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെയും ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല’. സി.കെ നാണു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു